Powered By Blogger

Tuesday, November 24, 2020

ആൾകൂട്ടവിചാരണയിലെ അന്ധരായ ആട്ടിൻപറ്റവും കാവൽ മൃഗങ്ങളുടെ മൗനവും


ആദ്യം തന്നെ പഴയ ഒരു സംഭവം പറയാം. കോളേജിൽ ചേർന്ന ആദ്യ ദിവസം. ഉച്ച വരെയുള്ള ലെക്ചറിന് ശേഷം ലഞ്ച് കഴിയ്ക്കാനായി എല്ലാവരും ഇറങ്ങി. വലിയ കോളേജ് ക്യാമ്പസ് ആർക്കും ഒട്ടും തന്നെ പരിചിതമായിട്ടില്ല. പത്താമത്തെ  നിലയിൽ  നിന്നും വലിയ ലിഫ്റ്റിൽ എല്ലാവരും കൂട്ടത്തോടെ താഴെയെത്തി. ഇനി കാന്റീൻ എവിടെയാണ്? ആർക്കും അറിയില്ല. മുന്നിൽ ഉള്ളവർ  നടക്കുന്ന വഴിയേ പിന്നിലുള്ള വലിയൊരു കൂട്ടം നടക്കുന്നു . രാവിലെ മാത്രം  പരിചയപ്പെട്ടവരോടു പ്രത്യേകിച്ചു ഒന്നും പറയാൻ ഇല്ലാതെ ഞാനും  കൂട്ടത്തിൽ ചേർന്നു നടന്നു. ഏതൊക്കെയോ വഴിയിലൂടെ നടന്നു എന്നല്ലാതെ അതു  ഇപ്പോഴും  കാര്യമായി  ഓർമയില്ല. കുറെ കഴിഞ്ഞപ്പോൾ ട്രെയിൻ ബോഗി പോലെ മുന്നിലുള്ളവർ പെട്ടെന്നു നിന്നപ്പോഴാണ് എവിടെയോ ചെന്നെത്തിയ കാര്യം മനസിലായത്. മുന്നിൽ  ഒന്നും  കാണാൻ വയ്യ. പക്ഷേ എന്തോ ഒരു പന്തികേട് ഉണ്ട് എന്നു മനസിലായി. പതിയെ തിരക്കിനിടയിലൂടെ അല്പം  മുന്നിലേക്ക് ചെന്ന് എത്തി നോക്കി. വലിയ ഒരു  ഉരുളിയിൽ ഒരാൾ സാമ്പാർ കലക്കിക്കൊണ്ട് നിൽക്കുന്നു!  ഞങ്ങളെ കണ്ടതും അത്ഭുതത്തോടെ കലക്കൽ ഒക്കെ നിർത്തി അയാളും."ഉം..?" അയാൾ ചോദിച്ചപ്പോഴാണ് എല്ലാവർക്കും ഞെട്ടൽ മാറി അമളി  മനസിലായത്. ചിരിച്ചു കൊണ്ട് ചമ്മലോടെ ഞങ്ങൾ അവിടെ നിന്നിറങ്ങി. എങ്ങനെയോ പിൻവാതിൽ വഴി കാന്റീനിന് പിന്നിലെ അടുക്കളയിൽ ആണ് ഞങ്ങൾ എത്തിപ്പെട്ടത്. അതു  വഴി കഴിക്കാൻ ഇരിക്കുന്നിടത്തേയ്ക്ക്  പോകാനും  കഴിയില്ല. പുറത്തിറങ്ങി പിന്നെയും കുറെ ചുറ്റി മുൻ വാതിൽ വഴി പോയാൽ മാത്രമേ അവിടെ എത്താൻ കഴിയുള്ളൂ. രണ്ടാമത്തെ നടത്തത്തിൽ കുറച്ചു പേരെങ്കിലും കുറെകൂടി ബോധവാൻമാരായിരിക്കണം. പക്ഷേ അതിന്  ഒരു  തെറ്റ് പറ്റേണ്ടി വന്നു. കുറെ  കാലത്തിന് ശേഷം എല്ലാവരും തമ്മിൽ പരിചയം ആയപ്പോഴാണ് ഈ സംഭവത്തിന്റെ മുഴുവൻ കഥ അറിയാൻ കഴിഞ്ഞത്. സ്കൂൾ കാലം തൊട്ടേ പരിചയം ഉള്ള രണ്ടു പേരായിരുന്നു  അന്ന് മുന്നിൽ  നടന്നിരുന്നത്. ലെക്ചർ ഹോളിൽ നിന്നിറങ്ങിയതു മുതൽ പിന്നിലുള്ള കൂട്ടം അവരെ പിന്തുടരുന്നത് കണ്ടപ്പോൾ അവർക്കു ഒരു തമാശ തോന്നി. "നമുക്കോ വഴിയറിയില്ല. എല്ലാ പൊട്ടൻമാരും നമ്മുടെ പിന്നിലും. എന്നാ പിന്നെ നമുക്ക് അങ്ങ് വെറുതെ നടക്കാം. എല്ലാ എണ്ണവും പിറകേ വന്നോളും" എന്നു പറഞ്ഞു അവർ തോന്നുന്ന വഴിയേ നടക്കുകയും വിചാരിച്ചത് പോലെ  സംഭവിക്കുകയും ചെയ്തപ്പോൾ അവർ അന്ന് കുറെ ചിരിച്ചത്രേ. ഏതു വഴി ആ അടുക്കളയിൽ ഞങ്ങൾ എത്തിപ്പെട്ടു എന്നുള്ളത് ഇന്നും ഒരു ദുരൂഹതയാണ്. കാരണം പിന്നീട് കോളേജിന്റെ മുക്കും മൂലയും  പരിചിതമായെങ്കിലും ആദ്യ ദിവസം  പോയ ആ വഴി മാത്രം മനസിലാക്കാനായില്ല.!! എത്ര ബോധമില്ലാതെയാണ് കൂട്ടത്തിൽ നിന്നു കൊണ്ട്, അല്ലെങ്കിൽ ഒരു കൂട്ടമായി ഞങ്ങൾ പെരുമാറിയത് എന്നാണ് ഞാൻ പിന്നീട് പലപ്പോഴും ഇതിനെക്കുറിച്ച് ഓർത്ത് അത്ഭുതപ്പെട്ടിട്ടുള്ളത്.

ഇത്‌ ഇവിടെ പറയാൻ ഒരു കാരണമുണ്ട്. ഇതൊരു ഉദാഹരണമാണ്. Mob mentality യുടെ അഥവാ ആൾകൂട്ടമനോഭാവത്തിന്റെ ഉദാഹരണം. അതു എന്തിന് വേണ്ടി വിശകലനം ചെയ്യുന്നു എന്നതിലേയ്ക്ക്  പോകും മുൻപ്  എന്താണ് mob mentality എന്ന് നോക്കാം. ഇതിനെ herd mentality,  pack mentality, ചുരുക്കമായി gang mentality എന്നെല്ലാം വിളിക്കുന്നു. ഒരു ആൾക്കൂട്ടത്തിനുള്ളിൽ മനുഷ്യരുടെ സ്വഭാവം എങ്ങനെ  ചുറ്റുമുള്ളവരാൽ സ്വാധീനിക്കപ്പെട്ട്, ഒറ്റയ്ക്കാവുമ്പോൾ കൈക്കൊണ്ടേക്കാവുന്ന യുക്തിപൂർവമായ സ്വഭാവത്തിൽ നിന്നും  വ്യത്യസ്തമായി വൈകാരികമായ ഒരു സ്വഭാവം കൈക്കൊള്ളുന്നു എന്നതാണ് മോബ് മെന്റാലിറ്റി കൊണ്ട് അർത്ഥമാക്കുന്നത് . അതായായത് കൂട്ടത്തിലെ ഓരോ ആളും ഒറ്റയ്ക്കൊറ്റയ്ക്കുള്ളതിൽ നിന്ന്  വ്യത്യാസപ്പെട്ടു ആ ആൾകൂട്ടത്തിന് മുഴുവനായി പൊതുവായ ഒരു സ്വഭാവം കൈവരുന്നു. അതു നല്ലതോ മോശമോ ആയിരിക്കും. നിർഭാഗ്യവശാൽ അതു പലപ്പോഴും വിവേകശൂന്യവുമായ ഒന്നായിത്തീരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹിക മനഃശാസ്ത്രജ്ഞരായ (social psychologists) ഗബ്രിയേൽ ടാർഡേയും ഗുസ്താവ് ലെ ബോണുമാണ് ഇതിനെപ്പറ്റി ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത്. പല പഠനങ്ങളും ഈ  വിഷയത്തിൽ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ആഷ് കൺഫോർമിറ്റി എക്സ്പെരിമെൻറ്സ് ( Asch conformity experiments) എന്ന പഠനം. പഠനത്തിന്റെ ഭാഗമായിരുന്ന ചിലരുടെ (പഠനത്തിന്റെ ഭാഗമായി ചില ഉത്തരങ്ങൾ പറയാൻ നേരത്തെ തന്നെ നിർദേശിക്കപ്പെട്ടിരുന്നവർ) അഭിപ്രായങ്ങൾക്ക്  അനുസരിച്ചു ഇതിനെ  പറ്റി അറിവില്ലാത്തവർ, 33% മുതൽ 75% വരെ തങ്ങളുടെ തീരുമാനത്തിൽ സ്വാധീനിക്കപ്പെട്ടു. എന്നാൽ ഒറ്റയ്ക്കു ആയിരുന്നപ്പോൾ തെറ്റായ ഉത്തരം കൊടുത്തത് വെറും 1% തവണ മാത്രമായിരുന്നു. അതായത് ആൾകൂട്ടത്തിന്റെ സ്വാധീനം ഇല്ലാതെ അവർക്കു  തൊണ്ണൂറ്റിയൊമ്പത് ശതമാനവും ശെരിയായ തീരുമാനം എടുക്കാൻ ആയി. ഇംഗ്ലണ്ടിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ (Leeds University) നടത്തിയ പഠനം എനിയ്ക്കു കോളേജിൽ ഉണ്ടായ അനുഭവം തന്നെയായിരുന്നു.  പഠനത്തിന്റെ ഭാഗമായ ചിലർക്ക് ഒരു ആൾക്കൂട്ടത്തിലുള്ള, ഇതിനെപ്പറ്റി അറിവില്ലാത്ത മറ്റുള്ളവരെ നയിക്കാനായി.   വെറും 5% ആത്മവിശ്വാസമുള്ള ആളുകൾ കാരണം  ബാക്കി 95% ആളുകളും സ്വാധീനിക്കപ്പെടുന്നതായാണ് കണ്ടത്. ചുറ്റുമുള്ള ഭൂരിപക്ഷം ചിന്തിക്കുന്നതാവും  ശെരി എന്ന ധാരണയിൽ തന്റെ അഭിപ്രായം കൂടി അതിനു ചേരുന്നതാക്കുകയാണ് ( conformity) ഇവിടെ ആളുകൾ ചെയ്യുന്നത്.

സാമൂഹ്യമാധ്യമങ്ങളിൽ ഇതേ സ്വാധീനം ഉണ്ടാകുന്നുണ്ടോ? വളരെയധികം ഉണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. മാസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും (MIT), ന്യൂ യോർക് യൂണിവേഴ്സിറ്റിയിലെയും  ഹീബ്രൂ യൂണിവേഴ്സിറ്റിയിലെയും  ഗവേഷകർ ചേർന്നു നടത്തിയ ഒരു  പഠനം നോക്കാം. ഒരു  വെബ്സൈറ്റിൽ അഞ്ചു മാസക്കാലം കൊണ്ടാണ് അവർ അതു നടത്തിയത്. വെബ്സൈറ്റിലെ ചില പോസ്റ്റുകൾക്കുള്ള കമെന്റുകൾക്ക് അവർ തുടക്കത്തിൽ ചിലതിന് അനുകൂലമായി അപ് വോട്ടുകളും( upvote / like) മറ്റു ചിലതിന് പ്രതികൂലമായി  ഡൌൺ വോട്ടുകളും (downvote/ dislike ) നൽകി. താരതമ്യം ചെയ്യാൻ കൃതൃമം ചെയ്യാത്ത കണ്ട്രോളും( control group ) ഉണ്ടായിരുന്നു. നീരീക്ഷിച്ചതിൽ നിന്നും  കണ്ടെത്തിയ വസ്തുത എന്തായിരുന്നു എന്നാൽ അവർ ആദ്യം അപ് വോട്ട് നൽകിയവയ്ക്കു,  പഠനത്തിന്റെ ഭാഗമാവാത്തതും  ഇതിനെപ്പറ്റി അറിവില്ലാത്തവരുമായ സാധാരണ ജനം  കൂടുതൽ അപ് വോട്ടുകൾ നൽകുകയും , അതു പോലെ തന്നെ ആദ്യം ഡൌൺ വോട്ടു ലഭിച്ചതിന് കൂടുതൽ  ഡൌൺ  വോട്ടുകൾ കൊടുക്കുകയും ചെയ്യുന്നതായി കണ്ടു. രാഷ്രീയം, ബിസിനസ്, സാമൂഹികം, സംസ്കാരികം എന്നീ  വിഷയങ്ങളിലെ പോസ്റ്റുകളിലാണ് ഇത്‌ കൂടുതലും പ്രതിഫലിച്ചു കണ്ടത്. ആളുകൾ തങ്ങളുടെ സുഹൃത്തുകൾക്കും  പരിചയമുള്ളവർക്കും വേണ്ടിയും അനുകൂലമായ പ്രതികരണം നടത്തി അവരെ പിന്തുണയ്ക്കുന്ന ഒരു  പ്രവണതയും കാണാനായി. അത്ഭുതകരമായ  ഒരു പ്രതിഭാസം എന്താണെന്നു വച്ചാൽ, ആദ്യം പ്രതികൂലമായി പ്രതികരിച്ചിരുന്നവരുടെ അഭിപ്രായങ്ങൾ മാറി പതിയെ അനുകൂലമായി  മാറുന്നുമുണ്ടായിരുന്നു. പഠനം സൂചിപ്പിക്കുന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിൽ നാം ഇന്ന്  പലപ്പോഴും കാണുന്ന ഒരു  പ്രതിഭാസമാണിത്. ഓൺലൈൻ സർവ്വേകളെയും റിവ്യൂകളെയും ആൾക്കൂട്ടമനോഭാവം ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ . ഓൺലൈൻ  പരസ്യവ്യവസായം ഇത്  നല്ല  രീതിയിൽ പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഓഹരി വിപണിയിലെ നിക്ഷേപകരേയും herd mentality സ്വാധീനിക്കുന്നതായാണ് മനസിലാക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുടെ കൂടെ  സാന്നിധ്യം  കൊണ്ട് ഇങ്ങനെ ഒരു ആൾകൂട്ടം രൂപപ്പെട്ടു , സൈബർ ആക്രമണങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും ചെന്നു നിൽക്കുന്ന പ്രവണതയാണ് നമ്മൾ സാധാരണയായി ഏറ്റവുമധികം കാണുന്ന സ്വാധീനം .

ആൾക്കൂട്ടമനോഭാവം എത്രത്തോളം ശക്തമാണെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. കൂട്ടത്തിൽ ചേർന്നു  പോവുക എന്ന മനുഷ്യന്റെ  സാമൂഹ്യവാസനയാണ് ( herd instinct ) ആൾക്കൂട്ടമനോഭാവത്തിന് കാരണം. പുറമേയ്ക്ക് നിരുപദ്രവമായ ഒരു പ്രവണതയോ  പ്രതിഭാസമോ ആയി മാത്രമേ ഇതു തോന്നുള്ളൂവെങ്കിലും, എപ്പോഴും ഇത്‌ അത്ര നിർദോഷമല്ല എന്നതാണ് സത്യം.ഗുസ്താവ് ലെ ബോണിന്റെ സിദ്ധാന്തം  അനുസരിച്ച് ഒരു ആൾകൂട്ടത്തിന് മൂന്നു ഘട്ടങ്ങൾ ആണുള്ളത്.

1. വിധേയത്വം ( submergence)- വ്യക്തിത്വത്തിന്റെയും വ്യക്തിഗത ഉത്തരവാദിത്ത ബോധത്തിന്റെ നഷ്ടം.

2. പകർച്ച അഥവാ സംക്രമണം( contagion )- ആൾക്കൂട്ടത്തിലെ പ്രബലമായ വികാരം എല്ലാവരും കൈക്കൊള്ളുന്നത്.

3. വശീകരണം അഥവാ നിർദേശം ( suggestion) - ആൾകൂട്ടത്തിലെ ഏതൊരു വികാരവും എല്ലാവരാലും ഉൾക്കൊണ്ടു പൊതുവായ, അബോധവും  പ്രാകൃതവുമായ ഒരു പ്രതികരണമായി പ്രകടമാവുന്ന അവസ്ഥ.

ആൾക്കൂട്ടങ്ങളെ അവയുടെ പ്രകടനരീതി, വൈകാരികത, ഉദ്ദേശ്യം തുടങ്ങിയവയയുടെ  സ്വഭാവാടിസ്ഥാനത്തിൽ പല തരമായി  തിരിച്ചിരിക്കുന്നു. എല്ലായ്പ്പോഴും ആൾകൂട്ടത്തിന് പ്രതികൂലസ്വഭാവം ആവണമെന്നില്ല. സമാധാനപരമായ  ആൾക്കൂട്ടങ്ങളുമുണ്ടല്ലോ. ആൾകൂട്ടമനോഭാവം ഒരപകടമാവുന്നത് അതു ആൾകൂട്ടവിചാരണയ്ക്കും ( mob trial ) ആൾക്കൂട്ടക്കൊലപാതകങ്ങളിലേക്കും( mob  lynching) വഴി തെളിക്കുമ്പോഴാണ്.

ഒരു ആൾകൂട്ടത്തിൽ നിൽക്കുമ്പോൾ ശിക്ഷാർഹതയുടെ സാധ്യതക്കുറവും  നിയമപരമായി ഓരോരുത്തരെ കണ്ടെത്തി ശിക്ഷിക്കുന്നത്  അപ്രായോഗികമാണെന്നതും  ഓരോ വ്യക്തിയുടെയും ധൈര്യം വർദ്ധിപ്പിക്കുന്നു. കൂട്ടത്തിനുള്ളിലെ അജ്ഞതാവസ്ഥ ( anonymity), ഒത്തൊരുമ, ഉത്സാഹം എന്നിവ ഓരോ  വ്യക്തിയുടെയും  ആത്മാവബോധം നഷ്ടപ്പെടുന്നതിന് കാരണമാകും. അതിന്റെ ഫലമായി ഓരോ വ്യക്തിയിലും  കുറ്റബോധം, ലജ്ജ, ആത്മപരിശോധനാശേഷി എന്നിവ  കുറഞ്ഞു , സ്വന്തം  വ്യക്തിത്വത്തിൽ നിന്ന്  അകലുകയും ( Deindividuation theory ), സമൂഹത്തിനു തന്റെ മേലുള്ള( മോശം ) വിലയിരുത്തലിനെപ്പറ്റി ഉത്കണ്ഠ ഇല്ലാതെയാവുകയും ചെയ്യുന്നു. ആത്മനിയന്ത്രണമില്ലാത്ത ഈ സ്വഭാവപ്രകടനമാണ് അവിവേകമായ ചിന്തകളിലേയ്ക്കും സാമൂഹ്യവിരുദ്ധമായ പ്രവർത്തിയിലേയ്ക്കും ചെന്ന് അവസാനിക്കുന്നത്. കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാത്തത്, സാധാരണമായ അല്ലെങ്കിൽ പരിഷ്കൃതമായ ഒരു സാമൂഹിക സ്വഭാവം പ്രകടിപ്പിക്കേണ്ട ആവശ്യകതയിൽ നിന്നും വ്യക്തിയെ മോചിപ്പിക്കുന്നു. ആൾക്കൂട്ടങ്ങളിൽ ഒരേ  മനസ്ഥിതിയുള്ള കുറച്ചു പേർ എത്തിപ്പെടുന്നതും  ഒരു  കാരണമായി പറയുന്നു( convergence theory). മറ്റു പല ഘടകങ്ങളും ഒരു  ആൾക്കൂട്ടത്തിന്റെ സ്വഭാവത്തിനെ സ്വാധീനിക്കുന്നതായി കണക്കാക്കപ്പെടുന്നു.

ഷെയ്ക്സ്പിയറിന്റെ ജൂലിയസ് സീസറിൽ വളരെ മനോഹരമായാണ് mob mentality ചിത്രീകരിച്ചിട്ടുള്ളത് . ബ്രൂട്ടസ് തന്റെ പ്രസംഗത്തിൽ സീസറിന്റെ അധികാരത്തിന്  വേണ്ടിയുള്ള അതിമോഹത്തെക്കുറിച്ചും കൊല ചെയ്യേണണ്ടി വന്ന സാഹചര്യത്തെക്കുറിച്ചുമെല്ലാം  യുക്തിയുക്തമായാണ് വിവരിക്കുന്നത്. അതു കേൾക്കുന്ന പൊതുജനം അദ്ദേഹത്തെ ശെരി വയ്ക്കുന്നു. എന്നാൽ ഇതേ ജനം, തുടർന്നുള്ള , വൈകാരികമായ മാർക്ക്‌ ആന്റണിയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സു മാറ്റുകയും ബ്രൂട്ടസിനെതിരെ തിരിഞ്ഞു ഒരു കലാപം അഴിച്ചു വിടുകയുമാണ് ചെയ്യുന്നത്. 

നമ്മുടെ നാട്ടിലെ ചില അന്ധവിശ്വാസങ്ങൾ പോലും ഇങ്ങനെയാവാം പ്രചാരത്തിലായത് . ഒറ്റമൈനയെ കാണുന്നത്  ദോഷമാണെന്ന അന്ധവിശ്വാസത്തിന്റെ കാര്യം തന്നെ നോക്കാം. മനുഷ്യന്റെ  സംസാരം   അനുകരിക്കാൻ കഴിവുള്ള, നമ്മുടെ നാട്ടിൽ എണ്ണത്തിൽ കൂടുതലുള്ള ഒരു  പക്ഷിയാണല്ലോ മൈന. മൈനകൾക്ക് ഒറ്റയ്ക്ക് ഇണയില്ലാതെ ജീവിക്കാൻ ഏറെ പ്രയാസമാണ്. അതു കൊണ്ടു തന്നെ ഇണക്കി വളർത്തുമ്പോൾ  ഒറ്റയ്ക്ക്‌ വളർത്തുന്നതിനെ നിരുസാഹപ്പെടുത്തിയതാവാം കാലക്രമേണ ഇങ്ങനെയൊരു അന്ധവിശ്വാസമായി മാറിയത്. കുറച്ചു പേർക്കുണ്ടായ തെറ്റിദ്ധാരണ ആൾകൂട്ടമനോഭാവത്തോടെ കൂടുതൽ പേർ ഏറ്റെടുത്തു വിശ്വസിച്ചു തുടങ്ങിയിരിക്കാം.

ആരേയൊക്കെയാണ് സമൂഹം ആൾക്കൂട്ടവിചാരണയ്ക്ക് വിധേയമാക്കുന്നത്?ആൾകൂട്ടവിചാരണയ്ക്ക് ഇരയാവുന്ന ഒരു കൂട്ടർ  സമൂഹത്തിൽ ഏതെങ്കിലും തരത്തിൽ ദുർബലരായവർ ആവും. കേരളത്തിൽ ഏറ്റവും കൂടുതൽ ആൾക്കൂട്ടവിചാരണ നടക്കുന്നത് മോഷണം, തട്ടിക്കൊണ്ട്  പോകൽ എന്നിവ ആരോപിക്കപ്പെട്ടാണ്. 2018 ൽ അട്ടപ്പടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവായ മധു ആൾക്കൂട്ട വിചാരണയുടെ  ഇരയാണ്. കൊല്ലം ജില്ലയിൽ 2018ൽ കൊല്ലപ്പെട്ട മാണിക് റോയ് എന്ന ബംഗാളുകാരന്റെ മേലും മോഷണമാണ്  ആരോപിക്കപ്പെട്ടത്. കേരളത്തിൽ നിപ പകർച്ചവ്യാധി വന്നു പോയ ശേഷം വീടുകൾ  തോറും സർവ്വേയ്ക്ക് പോയ പത്മാവതി എന്ന പേരാമ്പ്ര താലൂക് ആശുപത്രിയിലെ നഴ്സിനെ, കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ വന്നതെന്ന് ആരോപിച്ച് ക്രൂരമായി സ്ത്രീകൾ അടക്കമാണ് തടഞ്ഞു  വച്ചത്. കാഴ്ചയിൽ ഇരുണ്ട നിറമുള്ളതായിരിക്കാം നഴ്‌സിനു മേൽ സംശയമുണർത്താൻ കാരണമായതെന്ന് കരുതുന്നു. ഒരു കൊച്ചു കുട്ടിയെ റോഡ് മുറിച്ചു കടക്കാൻ സഹായിച്ചപ്പോൾ  തട്ടിക്കൊണ്ട് പോകുന്നു  എന്നാരോപിച്ചു ഒരു തമിഴ്നാട്ടുകാരനെ ആക്രമിച്ചിരുന്നു. പലയിടങ്ങളിലും നടക്കുന്ന സദാചാര ഗുണ്ടായിസം, സ്ത്രീകൾക്കും, ട്രാൻസ്ജെൻഡറുകൾക്കും ദളിതർക്കും, നേരേയുള്ള അക്രമങ്ങൾ തുടങ്ങിയവയാണ് മറ്റു ചിലത്. ഉത്തരേന്ത്യയിൽ മുസ്ലിങ്ങൾക്കും ദളിതർക്കും നേരേയും ഗോസംരക്ഷണത്തിന്റെ  പേരിലുമാണ് കൂടുതലും ആൾകൂട്ടകൊലപാതകങ്ങൾ. ഇവ എല്ലാം തന്നെ ന്യൂനപക്ഷമോ ദുർബലമോ ആയ കൂട്ടർക്ക് നേരെയാണെന്നു കാണാം. 


രണ്ടാമത്തെ ഇരകൾ, ശക്തവും ന്യൂനപക്ഷവുമായ ഏതെങ്കിലും അഭിപ്രായം പങ്കു വയ്ക്കുന്നവരോ അതിനു  വേണ്ടി പ്രയത്നിക്കുന്നവരോ ആയിരിക്കും. ഭൂരിപക്ഷത്തിന് എതിരഭിപ്രായമാണെങ്കിൽ അംഗബലം ഒന്നു കൊണ്ട് മാത്രം, അഭിപ്രായം ഇല്ലാത്തവരുടെയും അതു വരെ ന്യൂനപക്ഷ അഭിപ്രായം ഉണ്ടായിരുന്നവരുടെയും  കൂടി മനസ്സ് മാറ്റി ഭൂരിപക്ഷത്തോടൊപ്പമാക്കാൻ ഈ ഭൂരിപക്ഷക്കാർക്ക്‌ കഴിയുന്നു. ഇവിടെ ആൾകൂട്ടമനോഭാവമാണ് പ്രവർത്തിക്കുന്നത്. എന്നാൽ നൈതികമായി ന്യൂനപക്ഷത്തിന്റെ ഭാഗത്താണ് ശെരിയുള്ളതെങ്കിലോ. ഇവിടെയാണ്  സാമൂഹിക വ്യവസ്ഥകളിൽ ഓരോ മനുഷ്യന്റെയും അഭിപ്രായം, കൂട്ടത്തിൽ ചേർന്ന് പോകാതെ, വൈയ്‌ക്തികമായി തന്നെ പ്രധാന്യമർഹിക്കുന്നത്. കൂട്ടത്തിൽ ചേർന്നു പോയാലേ നിലനിൽപുള്ളൂ എന്നു ചിന്തിക്കുന്നത് ഓരോ  വ്യക്തിയുടേയും, മൊത്തമായി ഒരു  സമൂഹത്തിന്റെയും  ധർമനീതിയെ തച്ചുടയ്ക്കാൻ പോകുന്നതാണ്. അതിനു  ഉത്തമ ഉദാഹരണമാണ് ഈയിടെ ചിലർ പലപ്പോഴായി അഭിപ്രായ സ്വാതന്ത്ര്യം  ഉപയോഗിച്ചതിന് സമൂഹ്യമാധ്യമങ്ങളിൽ വ്യക്തിഹത്യ ചെയ്യപ്പെട്ട സംഭവങ്ങൾ. അഭിപ്രായം തെറ്റാണെങ്കിൽ പോലും അതു അക്രമവും  വ്യക്തിഹത്യയും  ചെയ്യാതെ ചർച്ച ചെയ്യാൻ സമൂഹത്തിൽ പലർക്കും കഴിയാറില്ല.  കൂട്ടത്തിൽ കൂടി കല്ലെറിഞ്ഞു കഴിഞ്ഞു, ഓരോ വ്യക്തിയും  ഇല്ലാതാവുമ്പോഴും ഈ പ്രവണത ഒന്നു കൂടി ശക്തിപ്പെടുകയാണ്. എന്നാൽ ആ വ്യക്തി അതിനെ അതിജീവിക്കുകയാണെന്നു കരുതുക. പിന്നെയും അയാൾ അയാളുടെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണെങ്കിൽ, ആക്രമിച്ച വ്യക്തികൾ മാത്രമായി ഒറ്റയ്ക്കൊറ്റയ്ക്ക് , കൂട്ടമായി ചിന്തിക്കാതെ,ഒന്നു കൂടി അയാൾ പറഞ്ഞതിനെ വിശകലനം നടത്തി നോക്കിയാൽ, ഓരോരുത്തരായി തുടങ്ങി കൂടുതൽ പേരും ഒരു പക്ഷേ ആ ന്യൂനപക്ഷ അഭിപ്രായം ശെരിയായിരുന്നു  എന്നു കാലക്രമേണ മനസിലാക്കി അഭിപ്രായം മാറ്റാൻ സാധ്യതയുണ്ട്. ഇതാണ്  ആൾകൂട്ടമനോഭാവത്തിന്റെ വിചിത്രമായ സ്വാധീനം.

ചില സമയങ്ങളിൽ എങ്കിലും ഇത്‌ പോലെ ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷ അഭിപ്രായക്കാർ  കാലത്തിന് മുന്നേ സഞ്ചരിക്കുന്നവർ ആയിരിക്കും. അല്ലെങ്കിൽ മനുഷ്യസഹജമായ പല അവസ്ഥകളെ മനസിലാക്കി അസാധാരണത്വങ്ങളിലെ ശെരികൾ ഉൾക്കൊള്ളുന്നവർ ആയിരിക്കാം. സാധാരണവും  ശരാശരിയുമായത് മാത്രമാണ്  ശെരി എന്നു  ചിന്തിക്കുന്നത് ഒരു തെറ്റായ ഭൂരിപക്ഷ ചിന്താഗതിയാണ്. അതു പലപ്പോഴും സമൂഹത്തെ മാറ്റങ്ങൾ ഉൾക്കൊള്ളാതെ പിന്നോട്ടടിക്കുകയും ചെയ്യുന്നു. മനുഷ്യസഹജമായ കുറവുകളും തെറ്റുകളും ഏതൊരു മനുഷ്യനും സംഭവിക്കാമെന്നും  അതു തിരുത്തുകയേ വേണ്ടൂ എന്നും  സമൂഹത്തിനോട് അവശ്യപ്പെടുന്ന ഇവർ , സ്വന്തം  തെറ്റുകൾ തന്നെ ഉൾകൊള്ളാൻ കഴിയുന്നവർ ആയിരിക്കും. എന്നാൽ പൊതുവിൽ ആളുകൾ  അവരെ എല്ലാം തികഞ്ഞ ഭാവമുള്ളവർ എന്നും ഭ്രാന്തർ എന്നും  മുദ്രകുത്തി ആക്രമിക്കുകയാണ് ചെയ്യുന്നത്. അതേ സമയം ആക്രമികൾക്കു തങ്ങൾ ചെയ്യുന്നതും ചിന്തിക്കുന്നതും മാത്രമാണ്  ശെരി എന്ന ചിന്ത മിക്കപ്പോഴും ഉണ്ട് താനും. അറിവ് കുറയുന്തോറും ഇവരുടെ അക്രമവാസന കൂടുന്നു.

ആൾക്കൂട്ടവിചാരണയും  കൊലപാതകങ്ങളും സംഭവിക്കുമ്പോൾ അവിടെ അഞ്ചു തരം ആൾക്കാർ ആവും ഉള്ളത്. ഇര, അക്രമത്തിന് ആഹ്വാനം ചെയുന്നവർ, അക്രമികൾ, ഇടപെടാത്ത കാഴ്ച്ചക്കാർ, ഇരയുടെ രക്ഷയ്ക്കെത്തുന്ന ചുരുക്കം ചിലർ എന്നിവരാണത്. ആൾക്കൂട്ടവിചാരണയ്ക്ക് ആഹ്വാനം ഇടുന്നവരും അത് പ്രാവർത്തികമാക്കുന്നവരും അമിത ആത്മവിശ്വാസമുള്ളവരാകും . ഇവരാണ് ഈ കൂട്ടത്തിലെ യഥാർത്ഥ മനോരോഗികളും. ആൾകൂട്ടവിചാരണയ്ക്ക് ഇവർ തുനിയുന്നതിന് പല കാരണങ്ങളുമുണ്ട്. ജീവിതത്തിൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് നിരാശപ്പെട്ടിട്ടുള്ളവരും തൃപ്തിക്കുറവുള്ളവരും ആവും പലപ്പോഴും ആൾകൂട്ട അക്രമികൾ . ക്രൂരമായ ഒരു ആനന്ദത്തിന് ( sadism )വേണ്ടി ഈ അവസരം അവർ നന്നായി  ഉപയോഗിക്കും.

അക്രമത്തിന് ആഹ്വാനം ചെയ്യുന്നവർ  പറയുന്നത്  ശെരിയാണെന്നു കരുതി കൂട്ടത്തിൽ ചേരുന്നവരാണ് സത്യത്തിൽ ആൾകൂട്ടമനോഭാവത്തിന്റെ സ്വാധീനതയിൽ വരുന്ന അക്രമികൾ. ഇവർ ആക്രമണം നയിക്കുന്നവരെ ആൾക്കൂട്ടമനോഭാവത്തോടെ അന്ധമായി അനുഗമിക്കുകയാണ്  ചെയ്യുന്നത്. Sheeple എന്ന ഇംഗ്ലീഷ് പദമാണ് ഇവർക്ക് ചേരുന്നത് . സ്വന്തമായി ചിന്തിക്കാതെയും വിശകലനം നടത്താതെയും ആടുകളെ പോലെ( sheep) എളുപ്പത്തിൽ (തെറ്റായ  വഴിയേ) നയിക്കപ്പെടാവുന്ന ആളുകളെ ( people ) ഉപമിച്ചു ആക്ഷേപകരമായി  ഉപയോഗിക്കുന്ന ഒരു  വാക്കാണത്. 2017 മുതൽ വാട്സ്ആപ്പ് വഴി, ശത്രുക്കളെയോ ന്യൂനപക്ഷക്കാരെയോ  ലക്ഷ്യമിട്ട്, അവരെക്കുറിച്ച് കളവുകളും തെറ്റായ പ്രചാരണവും നടത്തി ആളുകളെ പ്രകോപിപ്പിച്ചു അക്രമം അഴിച്ചു വിടുന്ന ആൾക്കൂട്ടഅക്രമ രീതിയും (Whatsapp Lynching ) വർദ്ധിച്ചു വരുന്നുണ്ട് . ഇവിടെയും ആൾകൂട്ടമനോഭാവമാണ് ചൂഷണം ചെയ്യപ്പെടുന്നത്.

ഇതിൽ നിന്നെല്ലാം, സമൂഹത്തിൽ അങ്ങേയറ്റങ്ങളിൽ  നിൽക്കുന്നവരാണ് ആൾക്കൂട്ട ആക്രമണത്തിന്റെ ഏറ്റവും വലിയ ഇരകൾ എന്നു കാണാം. മാറ്റങ്ങൾക്കു അനിവാര്യമായ ന്യൂനപക്ഷ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന മാനസികമായി  ഏറ്റവും ശക്തരായവരും, സാഹചര്യങ്ങൾ കൊണ്ട് ഏറ്റവും ദുർബലരായവരും. ബാക്കിയുള്ള ശരാശരി ആൾക്കാർ ഒരു ഭൂരിപക്ഷമാണ്. ഈ ബഹുഭൂരിപക്ഷം, സ്വന്തമായി അഭിപ്രായമോ വ്യക്തിത്വമോ കാഴ്ച വയ്ക്കാത്തവർ ആയിരിക്കും. അല്ലെങ്കിൽ ഇവർ diplomatic ആയവർ ആയിരിക്കും . ആരെയും ശത്രുവാക്കാതെ എല്ലാവരോടും നയത്തിൽ ഇടപെടുന്നവർ. കാരണം ഇവർ ഒരു രീതിയിലും പാർശ്വവൽക്കരിക്കപ്പെടുന്നില്ല. ഇത് പോലൊരു ഭൂരിപക്ഷമാണ് അക്രമം കണ്ടിട്ടും ഇടപെടാതെ കാഴ്ച്ചക്കാരായി നോക്കി നിൽക്കുന്നതും. ഇനി എഴുതുന്ന രണ്ടു വാചകങ്ങൾ ഈ ബഹുഭൂരിപക്ഷത്തിന് വേണ്ടിയുള്ളതാണ്. 

" The ultimate tragedy is not the oppression and cruelty by the bad people, but the silence over that by the good people " - Martin Luther King Jr.

" The world will not be destroyed by those who do evil, but by those who watch them without doing anything"- Albert Einstein.

ലോകം കണ്ട ഏറ്റവും വലിയ മഹാൻമാരിൽ രണ്ടു വ്യക്തികളുടെ വാക്കുകൾ ആണിത്. അതിന്റെ സാരാംശം ഒന്നും. സമൂഹത്തിന്റെ നാശം തെറ്റ് ചെയ്യുന്നവർ കാരണമല്ല, അതു  കണ്ടിട്ടും പ്രതികരിക്കാതിരിക്കുന്ന നല്ല മനുഷ്യരുടെ മൗനം ആണ്. മൗനം  അവലംബിക്കുന്ന ഈ കൂട്ടർ സമൂഹത്തിലെ ഭൂരിപക്ഷമാവുകയും  ആൾക്കൂട്ടത്തിന്റെ പൊതുവായ അപരിഷ്കൃത സ്വഭാവം എതിർക്കാതെ കണ്ടു നിൽക്കുകയും ചെയ്യുന്നു. 

ലോകത്ത് ആരെയും ശത്രുവാക്കാതെ  ജീവിക്കാൻ വേണ്ടി മനുഷ്യൻ  ശ്രമിച്ചു കൊണ്ടേയിരിക്കും. അതു  മനുഷ്യസഹജവുമാണ് . എന്നാൽ അതിന്റെ ഭാഗമായി നാം തെറ്റുകൾക്ക് നേരെയും കണ്ണടയ്ക്കുമ്പോഴാണ് പ്രശ്നം. ഇവർ (നമ്മൾ ) ഒരു ബഹുഭൂരിപക്ഷമാവുമ്പോൾ പോലും ഒരു ബഹുഭൂരിപക്ഷത്തിന്റെ ബലം എന്തെന്ന്  തിരിച്ചറിയുന്നില്ല എന്നതാണ് ഏറ്റവും രസകരമായ വസ്തുത . നല്ലതിലേയ്ക്കും ദോഷത്തിലേയ്ക്കും ഒരു സമൂഹത്തിനെ മുഴുവൻ നയിച്ചു കൊണ്ട് പോകാൻ ഇവർക്ക് കഴിയും. അതിനുള്ള മുൻകൈ എടുക്കുക എന്നുള്ളത് സത്യത്തിൽ ഏതൊരു  സാധാരണക്കാരനും സാധ്യമായ കാര്യമാണ്. ഒരു സാധാരണക്കാരന്റെ ശക്തിയെ ഒരിക്കലും വില കുറച്ചു കാണരുത് എന്നു പറയുന്നത് ഒരിക്കലും ഒരു  അതിശയോക്തിയല്ല. ഒരു സാധാരണക്കാരൻ ആണെങ്കിലും ഒരു  ശെരിയേ നയിക്കേണ്ട മുൻകൈ എടുത്തു കഴിഞ്ഞാൽ സമൂഹത്തിന്റെ ഭൂരിഭാഗം കൂടെ നിൽക്കുക തന്നെ ചെയ്യും. അതിന് കാരണം അടിസ്ഥാനപരമായി നൈതികമായി  ചിന്തിക്കുന്ന ആളുകൾ തന്നെയാണ് ഒരു  സമൂഹത്തിൽ കൂടുതലും ഉള്ളത് എന്നതാണ്. ന്യൂനപക്ഷമായിരിക്കുന്നതിന്റെ അപകടസാധ്യതയാണ് പലപ്പോഴും അവരെ പ്രതികരിക്കുന്നതിൽ നിന്ന് പിന്നിലേയ്ക്കു  വലിക്കുന്നത്. 

ഇനി എന്ത് കൊണ്ട് ഒരു  സാധാരണ വ്യക്തി  ഒരു മാറ്റത്തിനും മുൻകൈ എടുക്കുന്നില്ല അല്ലെങ്കിൽ അനീതി കണ്ടിട്ടും പ്രതികരിക്കുന്നില്ല എന്നു  നോക്കാം. നമ്മുടെ സമൂഹത്തിലെ അതിതീവ്രമായ വ്യക്തിഹത്യ ആണിതിന് കാരണം. അഭിപ്രായവ്യത്യാസങ്ങൾ പരസ്പരബഹുമാനത്തോടെയും  ആരോഗ്യകരമായും ചോദ്യം ചെയ്യാനോ വിശകലനം നടത്താനോ മിക്കവരും തയ്യാറല്ല. സമൂഹത്തിന് ഉൾകൊള്ളാൻ ആവാത്തത്  എന്തെങ്കിലും പറഞ്ഞാൽ , അല്ലെങ്കിൽ അങ്ങനെ പറയുന്നവരുടേയോ പ്രവർത്തിക്കുന്നവരുടേയോ ഒപ്പം നിന്നാൽ  തന്റെ നിലനിൽപ് തന്നെ ഇല്ലാതായേക്കുമെന്ന ഭയം  ബഹുഭൂരിപക്ഷത്തിനുമുണ്ട്. നമ്മുടെ നാട്ടിലെ brain drain അഥവാ വിദേശങ്ങളിലേയ്ക്കുള്ള കുടിയേറ്റം മൂലം ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ളവരെ രാജ്യത്തിന്  നഷ്‌ടപ്പെടുന്നതിന് ഒരു പ്രധാന കാരണവും  ഇതു തന്നെ. ഒരാൾ എന്തെങ്കിലും  വ്യത്യസ്തമായി  ചെയ്യുമ്പോൾ  ഇതൊക്കെ എന്തിന്, അധികം പരിഷ്കാരം വേണ്ട, ഇരിക്കേണ്ടിടത്ത് ഇരുന്നാൽ മതി എന്ന ഭാഷയിൽ ഒരാളെ ചവുട്ടി താഴ്ത്തിക്കൊണ്ട്  അയാളുടെ ആത്മവിശ്വാസം തകർക്കും  പലരും. ഇങ്ങനെ പറയുന്നവർ മിക്കപ്പോഴും സ്വന്തം  ജീവിതത്തെപ്പറ്റി അപകർഷത ഉള്ളവരായിരിക്കും. ഇങ്ങനെ ഉള്ളവർ തന്നെയാണ് ആൾക്കൂട്ടവിചാരണ നടത്തുന്നതും എന്നു നേരത്തേ പറഞ്ഞല്ലോ.

1997 ലെ "ഗുരു" സിനിമയിലെ അവസാന രംഗം ഇവിടെ പരാമർശിക്കേണ്ട ഒന്നാണ് . ദുർഭരണം നടത്തിയിരുന്ന രാജാവിനെതിരെ തിരിഞ്ഞു  കൊണ്ട് " ഈ  രാജാവിന്റെ രക്തമാണ് ഞങ്ങൾക്ക്  വേണ്ടത്" എന്നു ആക്രോശിച്ച് , പൊതുവെ  സമാധാനപ്രിയനായ രമണകൻ എന്ന  കഥാപാത്രം രോഷം കൊള്ളുമ്പോൾ, 'രഘുരാമൻ' എന്ന നായകകഥാപാത്രം അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു. അതോടെയാണ്  ആൾക്കൂട്ടത്തിന്റെ കോപം അടങ്ങുന്നത്. എല്ലാക്കാലത്തെയ്ക്കും പ്രസക്തമായ ഒരു വാചകമാണ് അപ്പോൾ രഘുരാമൻ പറയുന്നത് ."നിങ്ങളും ഞാനും ഈ  രാജാവുമെല്ലാം യുഗയുഗാന്തരങ്ങളായി ഉൾക്കാഴ്ച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങൾ മാത്രമാണ്." എന്നാണത്. പുറമേയ്ക്കു  മധുരമുള്ള ഇലാമാ പഴങ്ങൾ പോലെ സമൂഹത്തിൽ ശെരി എന്നു കരുതി നാം രുചിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിനുള്ളിലെ മറഞ്ഞു  കിടക്കുന്ന സത്യങ്ങൾ മനസിലാക്കിയവർ ആദ്യം കല്ലെറിയപ്പെടുകയും ഭ്രാന്തനെന്ന് മുദ്ര  കുത്തപ്പെടുകയും  ചെയ്യും. പക്ഷേ കയ്പുള്ള വിത്തിന്റെ ഗുണവും സത്യവും അതു രുചിച്ചവന് മാത്രമേ മനസിലാകൂ. കല്ലെറിയാതെ അതു ഉൾക്കൊള്ളാനോ അതു പറഞ്ഞു മനസിലാക്കുന്നവരെ അംഗീകരിക്കാനോ മാത്രമേ നമ്മൾ മനസു വയ്ക്കേണ്ടതുള്ളൂ. ഇവിടെ രഘുരാമൻ ഒരു ന്യൂനപക്ഷ അഭിപ്രായക്കാരനും സത്യം മനസിലാക്കിയവനുമായിരുന്നു. ഭൂരിപക്ഷത്തെ തന്നോടൊപ്പം ശെരിയായ രീതിയിൽ കൊണ്ട് വരാൻ കഥാപാത്രത്തിന് കഴിയുന്നു. അവരുടെ ശക്തിയിൽ ദുഷ്ടനായ രാജാവും മനസാന്തരപ്പെടുകയാണ് . ഇവിടെ നാം കണ്ടത് ആൾക്കൂട്ടമനോഭാവത്തിന്റെ നല്ല ഫലമാണ്. ഇതാണ് ആൾകൂട്ടമനോഭാവത്തിന്റെ പ്രത്യേകതയും. അതിന് ശെരിയിലേയ്ക്കും  തെറ്റിലേയ്ക്കും ഒരേ ദൂരമാണുള്ളത്. 

ആരെങ്കിലും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ കടന്നാക്രമിക്കാതെ സമാധാനമായി  അതിനെപ്പറ്റി ചിന്തിക്കാൻ  ആണ് സമൂഹം പഠിക്കേണ്ടത്. ഒരു പക്ഷേ ആ ന്യൂനപക്ഷ അഭിപ്രായമാണെങ്കിലോ നൈതികമായ ശെരി, എന്ന ചിന്ത മനസിൽ എപ്പോഴും ഉണ്ടാകണം. തുറന്ന മനസ്സോടെ ജീവിക്കുന്ന മനുഷ്യനും   സമൂഹത്തിനും മാത്രമേ സത്യത്തിൽ വികസനമുള്ളൂ. ഇല്ലെങ്കിൽ ഒരു കൂട്ടം  പൊള്ളയായവരെ കൊണ്ട് നിറഞ്ഞ, അധഃപതനത്തിലേയ്ക്കു പതിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹമാവാനേ നമുക്ക്  കഴിയൂ. 

ആക്രമിക്കപ്പെടുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ ആണെങ്കിലും നേരിട്ട് ആണെങ്കിലും അങ്ങേയറ്റം സംഘർഷാവസ്ഥയിലൂടെ കടന്നു പോകും. അതു  രണ്ടും നേരിട്ട ഒരു വ്യക്തിയാണ് ഞാൻ. എനിയ്ക്ക് ശെരി എന്നു തോന്നുന്ന ഒന്ന് ചെയ്തതിനായിരുന്നു ആ തേജോവധം. ആൾകൂട്ടമനോഭാവം ഉൾക്കൊണ്ടു അന്ധരായ ആട്ടിൻപ്പറ്റം രണ്ടിടങ്ങളിലും എന്നേ ശ്വാസം മുട്ടിച്ചിട്ടുണ്ട്. നല്ലവരുടെ മൗനം എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ അപ്രതീക്ഷിതമായി എനിയ്ക്ക് വേണ്ടി വാദിച്ചവർ എന്നേ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. 

മധുവിന്റെ കാര്യത്തിലേയ്ക്ക് തന്നെ മടങ്ങി  വരാം. ഭക്ഷണം മോഷ്ടിച്ചെന്നു ആരോപിക്കപ്പെട്ടായിരുന്നല്ലോ മർദനം. പട്ടിണി കിടക്കുന്നവന്റെ വിശപ്പടക്കുന്നത് മരണമാകണമെന്നു മനുഷ്യൻ ഉറക്കെ വിളിച്ചു   പറഞ്ഞതായാണ് തോന്നിയത്. നമ്മളിൽ പലരും ആ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും നമ്മളിൽ പലരെയും മധു ഇപ്പോഴും വേട്ടയാടുന്നു. നമ്മളെല്ലാം ആ  കൂട്ടത്തിൽ നിന്ന് തെറ്റ് ചെയ്‌തുവെന്ന്  തോന്നിപ്പോകുന്നു. എന്നിട്ടും പിന്നെയും  പിന്നെയും  ആൾകൂട്ടവിചാരണയും  കൊലപാതകങ്ങളും നടക്കുന്നു. ഞാൻ  അതിൽ ഇല്ലല്ലോ എന്നാവും  നമ്മളിൽ പലരും  ചിന്തിക്കുന്നത്. സത്യത്തിൽ ഇതു സർവസാധാരണമായി നടക്കുന്ന സമൂഹമാധ്യമങ്ങളിൽ നാം ഒരു  തവണയെങ്കിലും ഒരു ആൾകൂട്ടത്തിന്റെ ഭാഗമായിട്ടുണ്ടാവാം. അന്ധരായ ആട്ടിൻപ്പറ്റമായോ, ഇടപെടാത്ത കാഴ്ചക്കാരായോ. നാം ബോധപൂർവം അതറിയുന്നില്ലെന്നു മാത്രം. ഈ തിരിച്ചറിവിൽ നിന്നാണ് ആൾക്കൂട്ടമനോഭാവത്തിന്റെ കെണിയിൽ വീണു പോകാതെയും സ്വാർത്ഥരായ കാഴ്ചക്കാരായി പോവാതെയും നാം ശ്രദ്ധിക്കേണ്ടത്. കാരണം രണ്ടു സന്ദർഭങ്ങളിലും നാം തെറ്റുകാരാവുകയാണ്. ആൾകൂട്ടമനോവം പേറി അന്ധരായി ആരേയും കടന്നാക്രമിക്കാതെ ഇരിക്കാനും, മൗനം പാലിക്കുന്ന ബഹുഭൂരിപക്ഷമാവാതെ ഇരിക്കാനും നമ്മൾ ബോധപൂർവം തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 

നമ്മളെല്ലാം പലപ്പോഴായി അറിഞ്ഞോ  അറിയാതെയോ തെറ്റിന്റെ ഒഴുക്കിൽ പെട്ടു ഇരയെ ആക്രമിക്കുകയോ രക്ഷിക്കാതെ ഇരിക്കുകയോ ചെയ്തിട്ടുണ്ട് . പക്ഷേ നമ്മളിൽ ഓരോ ആളും എന്നു വേണമെങ്കിലും ഇരയാക്കപ്പെടാം. അതു കൊണ്ട് ഉൾകാഴ്ചയില്ലാത്തവർ നയിക്കുമ്പോൾ അന്ധരായ ആട്ടിൻപറ്റമാകാതെ,കണ്ണുകൾ തുറന്നു മാത്രം മുന്നിലേയ്ക്ക് പോകുന്നവർ ആവാനും, അങ്ങനെ ചിലർ തെറ്റായ ദിശയിൽ പോകുമ്പോൾ,  മൗനമായിരിക്കുന്ന കാവൽ മൃഗങ്ങളാകാതെ ഇരിക്കാനും നമുക്ക് കഴിയണം .

തെറ്റുകളിലേയ്ക്കും ശെരികളിലേയ്ക്കും  ഒരേ ദൂരമുള്ള ആൾക്കൂട്ടമനോഭാവം നമുക്ക് ശെരികളിലേയ്ക്ക് തന്നെ തിരിച്ചു വിടാം.

Wednesday, November 18, 2020

So many teachers, just a few gurus.



As a student I have always felt that the veneration of the teaching fraternity as a whole was an aggrandizement. I had a sense of guilt buried deep inside me for the fact that I had genuine respect for only a very few of them. Being from India, where as children, we grow up hearing the old adage 'Matha Pitha Guru Daivam', to think otherwise meant to sin. Nevertheless my thoughts remained the same. As I grew up, I found out that I was not the only one to feel this way.

Recently I happened to watch a few vlogs discussing the same, where more people expressed similar opinions and harsh experiences from their teachers, through different stages of their academic period. While some of them were unsettling, what soothed me is the early signs of the breakage of a stereotype which was unnecessary and sometimes detrimental to the student community in so many ways. 

However, this also got me thinking about my own teachers. Among all the trash, I have to admit that there indeed were some gems. A few teachers with great personalities which made them not just teachers, but gurus. I had the fortune to be taught by these gurus of excellence. But what is truly special about them is the fact that I remember them for the extras they taught us students, which was not just academics but life lessons. It's exactly those insights that make them a cut above the rest. 

Apart from academic stress, being a student is an easy phase of one's life, when one doesn't have any responsibility to shoulder. So all those precious advices were received at a stage of my life when they were actually not needed. But just a few years down the line, reality came down so heavily on me that it brought back to memory all those old lessons, which by then, had brewed into some strong wine of wisdom in my subconscious. Through tough times, I remembered their words and put my best foot forward. I'm sharing them here since it's a takeaway for everyone.

1. Always stand up for what you think is right or ethical no matter what the world thinks. 

2 If you want a particular life or a life partner, you should be able to convince your parents about the same. If they aren't convinced, still go for it if you are sure.

3.Miracles do happen. Accept them.

4.Sometimes life will have blessings that come in disguise.

5. A good posture is an essential part of being a good student. While sitting, walking or standing. 

6. Failure is perfectly fine. Just understand the reason.

7. Indian textbooks are not always to be scorned at. Read international authors and Indian both.

8. If you are not in the mood to study, don't study. Kill some time. In a few hours or days, you may feel thoroughly tensed over the valuable time you lost ,that the fear makes you learn faster and thus compensates for the loss.(This is particularly for exam time. And yes, it works.)

9.Trust your intuition. Especially those that feel like a forewarning.

10. It's fine for teachers to be open to students, step down from their all perfect  godly image and once in a while reveal their human side too. Students always appreciate honesty. (In one instance, one of my professors hinted that he tried cannabis in his youth. He is one of the best and most respected professors in the campus.)

11.Always be genuine, in actions and words,  to people and to yourself. Its pays back.

12.Appreciation goes a long way. A strong positive reinforcement can boost a person's confidence and bring out the best in him . 

13. Identify the hidden talents in a student and let them know about it, if they are unaware of it.( At the age of ten, one of my teachers prophesied something and made  an appreciative note on my answer sheet. That was twenty years back. Today I'm exactly there.) 

14. Romantic feelings are normal. At any age ! 

15. Human mind is an extremely complex one and unpredictable. Always be prepared for surprises.

16. Education is not just blind learning. If you stumble upon something new but hesitate to probe more in fear of going against orthodox teachings, remember everything was once new. Challenge old teachings whenever required without self doubt.

17. Let go off prejudices. Stay open minded.

18. Students are like plants. The right environment matters in growth and fruition.

19. More women should take up male dominated  professions or branches. The presence and contribution of women do make a positive difference, just like it does to a marvellous home. 

20. There will always be some people to drag you down. It's a trap. Don't lose your confidence or trust in your abilities no matter what. 

21. Listen to people whenever possible. Listening makes you a better human whether you realise it or not. 

22. Kindness matters. To strangers but most importantly to yourself. The conscience prick will be saved in your subconscious for a later time to hurt. 

22. When in doubt, do no harm. Omission is better than commission. This is when you  are dealing with someone else's life and there are chances of you messing it up with your unsure actions.

23. Don't (try to) study everything in any textbook. You may refer later if needed.

24. Intelligence is nothing to be haughty about. It's just a genetic lottery like beauty or  what is contemporarily considered desirable physical traits. Also, there are several types of intelligence, though most teachers categorise students as intelligent based only on their ability in the logical mathematical type of intelligence ; which is completely wrong. Every type of intelligence matters.

25. A student may have times of vulnerabilities and instabilities. They may have hidden internal conflicts and personal battles to fight. If they ever show a sign of wanting someone, or a teacher to reach out to them, then reach out and help them. Do not hesitate. We are all humans first before anything else.

As you can see, though some of these are related to academics, those are practical lessons that a student really needs, which, not all teachers are ready to give. But the life lessons are what truly inspired me at certain  junctures. I had several ups and downs in my life. But the low phases reminded me of some of those virtues. They gave me strength and hope,and the ability to take the right decisions. There was a strong sense of being understood and watched over by someone, even though from far. 

My belief that the broad glorification of the teaching profession is wrong, has only become solid over the years. People tend to see them as godly figures without addressing their humanly shortcomings. Now as adults, many of us know the truth. Still, I am grateful to all the gurus among  them, for these pieces of profound wisdom.

I feel these gurus had been getting me prepared for some tough tests. They taught me not just for exams or degrees but for life. Sometimes it's quite surprising I still remember all these. But nothing is more intriguing than the fact that they had been preparing me without my own being aware of it. Probably they themselves may be unaware of the fact that they were being  instrumental in some pupils' lives. In so many ways. Or may be they did. I am only sure of the fact that they knew they were taking responsibility of not students, but humans. I feel this is why and how a guru is different from a teacher.

The teachings of the gurus is an epitome of the beautiful verse from the Holy Bible, "Thy Word is a lamp unto my feet and a light unto my path". I wish every teacher of the present and future go through this and give their students more than an pure scholastic experience. There is nothing that I have personally contributed  here. But I feel obliged to pass on these insights that have been imparted to me. Because we all have so many teachers, but just a few gurus.

Friday, November 6, 2020

സർഗാത്മകതയിലെ നഗ്നതയും വ്രണപ്പെടുന്ന കപടസദാചാരവും


ഈയിടെ കാണാനിടയായ ഒരു  വാർത്തയാണ് ഈ എഴുതുന്നതിന് അടിസ്ഥാനം. മൊറോക്കൻ നഗരമായ മെഹ്ദിയയിൽ ജനങ്ങളുടെ ആവശ്യാനുസരണം നഗരമധ്യത്തിൽ ഉണ്ടായിരുന്ന ഒരു  പ്രതിമ നീക്കം  ചെയ്തു എന്നതായിരുന്നു വാർത്ത. രണ്ടു മത്സ്യങ്ങൾ കുതിച്ചു  ചാടുന്ന ഒരു കൂറ്റൻ പ്രതിമയായിരുന്നു അത്. അതു  നീക്കാനുള്ള കാരണമോ, മത്സ്യങ്ങൾക്കു  പുരുഷലിംഗവുമായി സാമ്യം തോന്നുന്നതിനാൽ, അതു ലൈംഗികച്ചുവയുള്ളതാണ് ( അശ്ലീലം എന്ന വിശേഷണത്തിൽ ഞാൻ വിശ്വസിക്കുന്നില്ല) എന്നതായിരുന്നു. മനുഷ്യസഹജമായ ആകാംക്ഷ കൊണ്ട് ഞാൻ  ആ പ്രതിമയുടെ ചിത്രം വിശദമായി ഒന്ന് നോക്കി. ഏറെ നോക്കിയതിന് ശേഷമാണ് ഒരു പുരുഷലിംഗം കണ്ടു പിടിക്കാനായത് . അതിനു  വേണ്ടി എന്റെ  തലച്ചോറിനോട് 'ഇനിയും സൂക്ഷിച്ചു നോക്കൂ' എന്നു ആവർത്തിച്ചു പറയേണ്ടി വന്നു എന്നതാണ് സത്യം. ഒരു നിമിഷം ആ കലാകാരന്റെ മനോവേദന ഓർത്തു പോയി. ഒന്നിനെ മറ്റൊന്നായി വ്യാഖ്യാനിക്കപ്പെട്ട് അവഹേളിതനായി  എന്നു  മാത്രമല്ല, അതിൽ എന്തെങ്കിലും മാറ്റം കൊണ്ട്  വരാൻ ( അതിനു  സാധ്യമാണെങ്കിൽ ) അതിന് അദേഹത്തിനെ അനുവദിച്ചതുമില്ല എന്നതും പരിതാപകരമായി  തോന്നി. ഈ ചിന്തയ്ക്കു ശേഷം ഓർത്തത് അതിൽ  ലൈംഗികച്ചുവ കണ്ടെത്തിയ  പൊതുജനത്തിന്റെ  മനസ്ഥിതിയെക്കുറിച്ചാണ്. മൊറോക്കൻ ജനതയിലൂടെ ഞാൻ കണ്ടത് ഇന്ത്യൻ ജനതയെ തന്നെയായിരുന്നു. ആ ശില്പം ലിംഗം പ്രദർശിപ്പിക്കപ്പെട്ട ഒരു നഗ്നശില്പം ആയിരുന്നെങ്കിൽ കൂടി അതു മാറ്റേണ്ട ആവശ്യമില്ലായിരുന്നു  എന്നാണ് എനിക്ക്  തോന്നിയത്. ഈ ചിന്ത മനസിലൂടെ  കടന്നു  പോയപ്പോഴാണ് പഴയ ഒരു  സംഭവം പെട്ടെന്നു ഓർമ വന്നത്. 2010 ലാണ് പ്രസ്തുത നാടകം അരങ്ങേറിയത്. എറണാകുളത്തെ പ്രശസ്തമായ കുസാറ്റ് ( CUSAT) ക്യാമ്പസിലെ   പൂന്തോട്ടത്തിൽ ഏകദേശം ഇരുപത്  വർഷങ്ങളോളമായി ഭംഗിയോടെ  നില നിന്നിരുന്ന, ചെടികളാൽ  രൂപകല്പന ചെയ്‌ത ഒരു നഗ്നശില്പമുണ്ടായിരുന്നു. പ്രശസ്ത ശില്പിയായ ശ്രീ കാനായി  കുഞ്ഞിരാമന്റെ തിരുവനന്തപുരം ശംഖുമുഖത്തെ സാഗരകന്യക പ്രതിമയിൽ നിന്നും  പ്രചോദനം ഉൾക്കൊണ്ടു ക്യാമ്പസിലെ ഉദ്യാനപാലകനായ വർഗ്ഗീസ് എന്ന വ്യക്തി വർഷങ്ങളുടെ  പരിശ്രമം കൊണ്ട് പരിപാലിച്ചു  പോന്നിരുന്ന ഒരു  കലാസൃഷ്ടിയായിരുന്നു അത്. സുന്ദരിയായ ഒരു നഗ്നയക്ഷി. പെട്ടെന്നു ഒരു  ദിവസം അവളുടെ നഗ്നത അവിടെ ജോലി  ചെയ്തിരുന്ന സ്ത്രീകൾ അടക്കമുള്ള ചിലരുടെ വികാരം വ്രണപ്പെടുത്തുന്നു എന്നൊരു വാദമുണ്ടാവുകയാണ്. അതിന്റെ പേരിൽ അവർ രജിസ്ട്രാറിന് പരാതി ബോധിപ്പിച്ചു. അതിലൊരു പരാതി കുസാറ്റ് വിമൻസ് വെൽഫെയർ അസോസിയേഷനിൽ നിന്നായിരുന്നു. കുസാറ്റ് പ്രോ വി സിയുടെ  അഭിപ്രായവും ആ രൂപം ഒരു  വിദ്യാഭ്യാസസ്ഥാപനതിന് ചേർന്നതല്ല എന്നായിരുന്നു! പിന്നീട് അത്  അവിടെ നിന്നും  നീക്കം  ചെയ്യാനുള്ള ആഹ്വാനമായി. എന്നാൽ  കലാസ്നേഹികളായ ക്യാമ്പസിലെ ചിലർ ഈ നീക്കത്തെ എതിർത്തു കൊണ്ട് , കറുത്ത ബാഡ്ജ് ധരിച്ചു പ്രധിഷേധിച്ചു. അങ്ങനെ പരാതികളും  പ്രതിഷേധവുമായി  പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ  ഇതിഹാസ സംഭവങ്ങളെ  അനുസ്മരിപ്പിക്കുന്ന ആ അറ്റ കൈ പ്രയോഗം  ഉണ്ടാവുന്നത്. ഒരു ദിവസം രാവിലെ നോക്കുമ്പോൾ യക്ഷിയുടെ മുല മുറിച്ചിരിക്കുന്നു !! ഒരു കൂട്ടം കപട സദാചാരക്കാർ ചേർന്നു തലേന്ന് രാത്രിയിൽ ചെയ്ത ക്രൂരത. ഭംഗിയിൽ നില നിന്നിരുന്ന ആ രൂപത്തിന്റെ  അംഗഭംഗം അങ്ങേയറ്റം പരിതാപകരമായിരുന്നു. ശ്രീ  കാനായി  കുഞ്ഞിരാമൻ തന്നെ സംഭവത്തിൽ  തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും , മലമ്പുഴ യക്ഷിയുടെ നിർമാണ ഘട്ടത്തിൽ താൻ  നേരിട്ട  എതിർപ്പുകളെയും  അക്രമങ്ങളെയും  കുറിച്ച് പരാമർശിക്കുകയുമുണ്ടായി. സംഭവത്തിനു മാധ്യമശ്രദ്ധ നേടിയപ്പോൾ കോളേജ് അധികൃതർ അതിനെ പരിഷ്കരിക്കാം എന്ന നിലപാടാണ് എടുത്തത്. എന്നാൽ കുറച്ചു  നാളുകൾക്ക് ശേഷം ഉദ്യാനപാലകനെ  സ്ഥലം  മാറ്റുകയും രൂപം തീർത്തിരുന്ന ചെടികൾ അപ്പാടെ നീക്കം ചെയ്യുകയുമാണുണ്ടായത്. പഴയ  ഭംഗിയിൽ  ഇന്ന് ആ പൂന്തോട്ടമില്ല എന്നാണ് അറിയുന്നത്. സോഷ്യൽ മീഡിയ അത്ര  കണ്ടു  ശക്തി പ്രാപിക്കാതിരുന്ന ഒരു  കാലമായിരുന്നത് കൊണ്ടും ചാനൽ ടി ർ പി യുദ്ധങ്ങൾ ഇന്നത്തത്രയും  കനക്കാത്തതുമെല്ലാം കൂടി  കൊണ്ടാവാം കുറച്ചു കലാസ്നേഹികളും കലാകാരൻമാരും  പ്രതിഷേധിക്കുകയും പരാമർശിക്കുകയും ചെയ്തതൊഴികെ  ഈ  സംഭവം  പെട്ടെന്നു  തന്നെ കെട്ടടങ്ങുകയാണ് ഉണ്ടായത്. അങ്ങനെ കപടസദാചാരക്കാരുടെ  'ബാധ ഒഴിപ്പിക്കൽ' വിജയകരമായി കലാശിച്ചു എന്നു വേണം കരുതാൻ. എങ്കിലും ഇരുപതു  വർഷത്തോളം ആ ക്യാമ്പസിൽ ജോലി ചെയ്യുകയും പഠിച്ചിറങ്ങുകയും ചെയ്ത അനേകം ആളുകൾക്ക്  അക്കാലമത്രയും  തോന്നാത്ത എന്തു പ്രശ്നമാണ് ആ ചെറിയ കാലയളവിൽ ഉണ്ടായത്?? പഠനവിഷയമാക്കേണ്ട ഒരു  പ്രതിഭാസം . യഥാർത്ഥത്തിൽ എന്താണ് നമ്മൾ ഇവിടെ കണ്ടത്.? മുല മുറിച്ചത് നിസ്സംശയമായും ഒരു  സ്വഭാവവൈകൃതമാണ്. മനസ്സിന്റെ കുഷ്ഠരോഗം. നഗ്നത കണ്ടാൽ അറയ്‌ക്കുകയും ചുളുങ്ങുകയും ലജ്ജിക്കുകയും ചെയ്യുന്നത് എന്തിനാണെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഒരു കലാസൃഷ്ടിയിൽ. ഇതിലെ യഥാർത്ഥ പ്രശ്നം എന്താന്നെന്നു  വച്ചാൽ  ഇവിടെ കലാബോധം  ഇല്ലായ്ക, കലാസൃഷ്ടിയുടെ  നഷ്ടം എന്നതിലുമെല്ലാം  ഉപരി മറ്റൊരു  മനോരോഗം ഒളിഞ്ഞു കിടക്കുന്നു  എന്നതാണ്. വാസ്തവത്തിൽ മുല മുറിയ്ക്കപ്പെട്ട  ആ രൂപം  ഓരോ സ്ത്രീയുടെയും  പ്രാതിനിധ്യമാണ്. സ്ത്രീകൾ ആരും പൂർണനഗ്നരായി പൊതു ഇടങ്ങളിൽ  ഇറങ്ങി നടക്കാൻ പോകുന്നില്ല. എന്നിരുന്നാലും സ്ത്രീയുടെ  ഏതെങ്കിലും  ശരീരഭാഗങ്ങൾ വെളിപ്പെട്ടാൽ അപ്പോൾ ചിലരുടെ വികാരം വ്രണപ്പെടുകയായി. ഉടനെ അവളെ വേശ്യാവൽക്കരണമായി. ഏതെങ്കിലും സ്ത്രീയ്ക്ക് അപകടം പിണയുമ്പോൾ ഉപദേശങ്ങളായി. സ്ത്രീകൾക്ക്  നേരെ  ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുന്നത്  വസ്ത്രധാരണം മൂലമാണെന്നു പറയുന്നവരുടെ  വികാരങ്ങളാണ് നഗ്നശിൽപങ്ങൾ കാണുമ്പോഴും വ്രണപ്പെടുന്നത്. കാരണം  അവർക്ക്  മാത്രമേ സാധാരണ മനുഷ്യർക്കില്ലാത്ത അനിയന്ത്രിതമായ തോതിൽ  ലൈംഗിക ഉണർവുണ്ടാകുന്നുള്ളൂ . അതായത് ചുരുക്കം ചിലർക്ക് ഉള്ള ഒരു  തരം ലൈംഗിക വൈകൃതം. പക്ഷേ അതിനു അവർ ചുറ്റുമുള്ളവരെ പഴി ചാരുന്നു.  അതിന്റെ  പേരിലുള്ള അതിക്രമങ്ങളോ, ഭ്രാന്തുള്ളവരുടെ ഭയാനകസങ്കൽപങ്ങൾക്കു  ഭ്രാന്തർക്ക് പകരം ചുറ്റുമുള്ളവരെ ചികിൽസിക്കുന്നതിന് തുല്യവും.

സിനിമകളിലെ നഗ്നത സാധാരണയായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. എന്നാൽ മറ്റു കലാമേഖലകളിലെ നഗ്നതയും അവയ്‌ക്ക് ഏൽക്കുന്ന ക്ഷതങ്ങളും പലപ്പോഴും അവഗണിക്കപ്പെടുന്നു. അങ്ങനെ ചിലതിനെ കുറിച്ചാണ് ഇവിടെ എഴുതുന്നത്. ഇന്ത്യയിൽ നഗ്നത ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ഒരു വിധം എല്ലാ കലാമേഖലകളിലും തന്നെ ഒപ്പം വിവാദങ്ങൾ  ഉണ്ടായിട്ടുണ്ട്. ഉണ്ടാകുന്നുണ്ട്. യോനിയും  ലിംഗവും ശക്തിയും  ശിവനുമായി  കണ്ടു ആരാധിക്കുകയും,  പുരാതന ക്ഷേത്രങ്ങളിൽ നഗ്നശില്പങ്ങളും ലൈംഗികതയും സ്പഷ്ടമായി തന്നെ കൊത്തുപണികൾ ചെയ്ത്  വച്ചിരിക്കുകയും ചെയ്തിരിക്കുന്ന ഒരു രാജ്യത്താണ് ഈ  അസഹിഷ്ണുത എന്നതാണ് ഏറ്റവും  വലിയ വിരോധാഭാസം. ബ്രിട്ടീഷ്, മുഘൾ കടന്നു കയറ്റത്തിന് മുന്പേ തന്നെ നിലനിന്നിരുന്നവയാണ് ഇവ. ക്ഷേത്രങ്ങളിലെ  നഗ്നതയുടെയും ലൈംഗികതയുടെയും ശില്പങ്ങൾക്ക്  അനേകം പ്രതീകാത്മകമായ  അർത്ഥതലങ്ങൾ  ഉണ്ടെന്നു  മനസിലാക്കാതെ ഇതു കണ്ട ബ്രിട്ടീഷുകാർക്ക് ഇവ അപരിഷ്കൃതവും കിരാതവുമായാണ്  മനസിലാക്കാനായത്. നിർഭാഗ്യവശാൽ, ഇന്നും  അന്ധമായി അതേ അധിനിവേശശക്തികൾ ബാക്കി  വച്ചു പോയ  പോള്ളത്തരങ്ങളിൽ വിശ്വസിച്ചു, അതിനെ പിന്തുടരാനാണു പല ഇന്ത്യക്കാർക്കുമിഷ്ടം. രസരകരമായ കാര്യമെന്താണെന്ന് വച്ചാൽ ബ്രിട്ടീഷുകാർ പോലും  ഇങ്ങനെ  ഒരു  ചിന്താഗതി ഇന്ത്യയിൽ ഇന്നുള്ളത്, അവർ  തുടങ്ങി വച്ചതിന്റെ  പരിണിതഫലം ആണെന്ന് അറിയുന്നുണ്ടാവില്ല എന്നതാണ്. കാരണം അവർക്കു ഇന്നു ഈ പുരാതന കലാസൃഷ്ടികളോട് ഒരു  മോശം മനോഭാവം ഇല്ല എന്നത് തന്നെ. മറിച്ച് അവർ അതിനെപ്പറ്റി പഠിക്കുകയും വിശകലനം നടത്തുകയും  ചെയ്യുന്നു.

പുരുഷലിംഗത്തെ പ്രത്യുല്പാദനശേഷിയുടെ ചിഹ്നമായി( fertility symbol) തന്നെ കണ്ട്,  ശിൽപ്ങ്ങൾ തീർത്ത്  പുരാതനകാലത്ത് ആരാധിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു  രീതി ഉണ്ടായിരുന്നതിന്റെ  തെളിവുകൾ ഗ്രീസ്,തായ്‌ലൻഡ്, ജപ്പാൻ, ഈജിപ്റ്റ്, കൊറിയാ, ഇൻഡോനേഷ്യ തുടങ്ങി പല പുരാതന സംസ്കാരങ്ങൾ  നിലനിന്നിടങ്ങളിലും ഇന്നും കാണാം. ശിലായുഗം മുതൽക്കേ ഇങ്ങനെ ആരാധിക്കപ്പെട്ടിരുന്നതിന്റെ തെളിവുകൾ  അവശേഷിക്കുന്നുണ്ട്. ആരാധനയ്‌ക്കോ അല്ലാതെയോ ലിംഗത്തിന്റെ അകൃതിയും  സാമ്യവുമുള്ള വാസ്തു സൃഷ്ടികളെപ്പറ്റി പഠിക്കുന്ന ഫാലിക് ആർക്കിടെക്ചർ (phallic architecture) എന്ന പഠനശാഖയുമുണ്ട്. 

നഗ്നമായ വാസ്തുസൃഷ്ടികളുടെ പേരിൽ  മാത്രമല്ല ഇന്ത്യയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്. രാജ്യത്തെ പരമോന്നതമായ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ആദരണീയനായ ചിത്രകാരൻ ശ്രീ എം എഫ് ഹുസൈൻ തൊണ്ണൂറുകളുടെ തുടക്കം മുതലാണ്  വിവാദങ്ങൾക്ക് ഇരയാകാൻ തുടങ്ങിയത്. അദ്ദേഹം വരച്ച നഗ്നമായ ഹിന്ദു ദൈവങ്ങളുടെ  പെയിന്റിങ്ങുകൾ ആയിരുന്നു അതിനു കാരണം. ഹിന്ദു  ദൈവങ്ങളെ നഗ്നമായി ചിത്രീകരിച്ച അദ്ദേഹം  മുസ്‌ലിം  ദൈവത്തെ അങ്ങനെ  ചിത്രീകരിച്ചിട്ടില്ല എന്നത് വഴി ഹിന്ദു  മത വികാരം വ്രണപ്പെടുത്തുന്നതിന് വേണ്ടി മനഃപൂർവം ശ്രമിക്കുന്നു എന്നതായിരുന്നു ആരോപണം. അതേ സമയം  അദ്ദേഹത്തിന്റെ ഗാന്ധി, ഐൻസ്റ്റീൻ, കാൾ മാർക്സ്,ഹിറ്റ്ലർ എന്നിവരേ ഉൾപ്പെടുത്തിക്കൊണ്ടുള്ള പെയിന്റ്റിംഗിൽ ഹിറ്റ്ലർ നഗ്നനായിരുന്നു. ഹിറ്റ്ലറിനോടുള്ള അവജ്ഞയാണ് അതിനു കാരണം എന്ന്  അദ്ദേഹം പറഞ്ഞപ്പോൾ അത്  ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളിലെ നഗ്‌നതയുമായി താരതമ്യം ചെയ്യപ്പെടുകയും, അദ്ദേഹം ഹിന്ദു ദൈവങ്ങളെ അവഹേളിച്ചത്  തന്നെയെന്നു മത മൗലികവാദികൾ  വാദിക്കയും ചെയ്തു. അത്ഭുതമൊന്നുമില്ല. എല്ലാ ചുംബനവും ആലിംഗനവും സ്പർശവും ഒരേ അർത്ഥത്തിൽ കണ്ടവരുടെ  കുഷ്ഠം തന്നെയാണ് പിന്നെയും പ്രകടമായത്.  2006ൽ അദേഹത്തിന്റെ  ഭാരതമാതാ എന്ന പെയിന്റ്റിങ്ങിന്റെ പേരിൽ വലിയ വിവാദങ്ങളാണ് ഉണ്ടായത്.അതിലും നഗ്നത തന്നെയായിരുന്നു  പ്രകോപനകാരണം. ഈ ഘട്ടത്തിൽ അദേഹത്തിന് തന്റെ  സുരക്ഷയെ കരുതി രാജ്യം വിട്ടു പോകേണ്ടി വരികയും തുടർന്നു മരണം വരെ വിദേശത്ത് താമസിക്കേണ്ടി വരികയുമാണ് ഉണ്ടായത്. ചുരുക്കത്തിൽ, അദ്ദേഹത്തെയും  അദേഹത്തിന്റെ കലാസൃഷ്ടികളെയും രാഷ്ട്രീയതാല്പര്യങ്ങൾക്കായി ചിലർ  ഉപയോഗിച്ചു. നിർഭാഗ്യവശാൽ അദ്ദേഹം  ഒരു മുസ്ലിം കൂടിയായിപ്പോയി. മതവിദ്വേഷവും  കപടസദാചാരവും  കൂടിച്ചേർന്ന ഒരു  കൊടും വിഷം അദേഹത്തിന്റെ കലയുടെ മാധുര്യത്തെ  രുചിക്കുന്നതിന് പലർക്കും തടസ്സം നിന്നു. കലാസ്വാദകർ  ഇന്നും  അദേഹത്തിന്റെ സൃഷ്ടികളെ അത്ഭുതത്തോടെ നോക്കിക്കാണുന്നു. നാട്  കടത്തപ്പെട്ട വേദന അദേഹത്തിന് അന്ത്യകാലത്ത്  ഉണ്ടായിരുന്നിരിക്കുമോ  എന്ന ചിന്ത ചില കലാസ്നേഹികളെ എങ്കിലും അലട്ടുന്നുണ്ട്.

2018ൽ  ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവായ രാജാ രവി വർമയുടെ  'തിലോത്തമ' എന്ന പെയിന്റിംഗ് ന്യൂ യോർക്കിൽ അഞ്ചു കോടി രൂപയ്ക്ക് ലേലത്തിൽ വിൽക്കപ്പെട്ടു. 1896 ൽ വരയ്ക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ പെയിന്റിംഗ് ഇത്രയധികം വര്ഷങ്ങൾക്ക് ശേഷം കലാസ്നേഹികൾ അല്ലാത്ത കുറെ  കപടസദാചാരക്കാരുടെ കണ്ണിൽപ്പെട്ടത് ഈ വാർത്തയോട് കൂടിയാണ്. അരയ്ക്ക്  താഴേയ്ക്കു മാത്രം മറയ്ക്കപ്പെട്ട നഗ്നവും മനോഹരവുമായ ശരീരമുള്ള തിലോത്തമയുടെ മാറിടങ്ങളാണ് പ്രകോപനമുണ്ടാക്കിയത്. ഇന്ത്യൻ സ്ത്രീകളെയും  സംസ്കാരത്തെയും മോശമായി ചിത്രീകരിച്ചു എന്ന വൈകൃതസ്വരങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എന്നാൽ അദ്ദേഹവും എം എഫ് ഹുസൈനെപോലെ  ജീവിച്ചിരുന്ന കാലത്ത് തന്നെ അദേഹത്തിന്റെ പെയിന്റിംഗുകളുടെ പേരിൽ കുറ്റാരോപിതനായിട്ടുള്ളതാണ്. നഗ്നശരീരമുള്ള രംഭ, ഉർവശി അപ്സരസ്സുകളും, സ്ത്രീകളും ഒരു  കാരണം. അതിനോടൊപ്പം തന്നെ ഹിന്ദു ദേവികളെ വരച്ചു എന്നത് മറ്റൊന്നും. ഹിന്ദു  മത വികാരം വ്രണപ്പെടുത്തുന്നു എന്ന കാരണത്താൽ അദേഹത്തിന് എതിരെ അക്കാലത്തു ബോംബെ ഹൈ കോടതിയിൽ കേസുകൾ  ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ തന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം പൊരുതി വിജയം നേടി. രസകരമായ വസ്തുത എന്താണെന്നു  വച്ചാൽ, എം എഫ് ഹുസൈന്റെ  പെയിന്റിംഗുകൾ ദൈവങ്ങൾക്ക് നഗ്നരൂപം കൊടുത്തു എന്നതിന്റെ  പേരിൽ ആയിരുന്നുവെങ്കിൽ, രവി  വർമ്മയുടെ പെയിന്റിംഗുകളിൽ ദൈവങ്ങൾക്ക് മനുഷ്യരൂപം കൊടുത്ത് നിസ്സാരവത്കരിച്ചു എന്ന പേരിലായിരുന്നു  വിവാദം എന്നതാണ്. അന്നു വരെ ഇന്ത്യയിൽ ഹിന്ദു ദൈവങ്ങൾക്കു നാം ഇന്നു  കാണുന്ന രൂപങ്ങൾ ഉണ്ടായിരുന്നില്ല. 1894 ൽ അദ്ദേഹം ദേവീദേവൻമാരുടെ  ചിത്രങ്ങൾ അച്ചടിക്കുവാൻ വേണ്ടി ഒരു പ്രെസ്സ് ( Lithographic press) തുടങ്ങി. പിന്നീട് അദേഹത്തിന്റെ ആരോഗ്യനില മോശമായ ഒരു ഘട്ടത്തിൽ അതു ഒരു  ജർമ്മൻ ടെക്നിഷ്യന് വിറ്റു. 1972ൽ ഈ  പ്രെസ്സിന് തീ പിടിച്ചു നശിക്കും  വരെ അതു പ്രവർത്തനക്ഷമമായിരുന്നു. ഇന്ന് ഇന്ത്യൻ ജനതയ്ക്ക്  ആരാധിക്കാനുള്ള മുഖങ്ങൾ ദൈവങ്ങൾക്ക് കൊടുത്തത് രാജാ രവി വർമ ആണ്. ക്ഷേത്രങ്ങളിലെ ശില്പങ്ങളിൽ  നിന്ന് ഏതൊരു  സാധാരണക്കാരന്റെയും  വീടുകളിലേക്കും പൂജാമുറികളിലേയ്ക്കും ദൈവങ്ങൾ അദേഹത്തിന്റെ ചിത്രങ്ങളിലൂടെ വരവേൽക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രെസ്സിൽ ജോലി ചെയ്തിരുന്ന ദാദാ സാഹെബ്‌ ഫാൽകെ ആണ് പിന്നീട് ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന്  അറിയപ്പെട്ടത്. അദേഹത്തിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് രവി വർമ പെയിന്റിംഗുകളിലെ സ്ത്രീകളുടെ സ്വാധീനമുള്ളതായി കണക്കാക്കപ്പെടുന്നു. ഇന്ന് സിനിമാമേഖല ഇത്രയും വളർന്നിട്ടും നമ്മിൽ ചിലർ ഇപ്പോഴും  രവി വർമ്മ പെയിന്റിംഗുകളിലെ സ്ത്രീകളുടെ നഗ്നതയെ ഓർത്തു അസ്വസ്ഥതരാകുന്നു. 

ഈ വർഷം (2020) ഫെബ്രുവരിയിൽ പുദുച്ചേരിയിൽ നാഷണൽ സ്കൂൾ  ഓഫ് ഡ്രാമ സംഘടിപ്പിച്ച ഭാരത് രംഗ് മഹോത്സവ് രാജ്യാന്തര തീയറ്റർ ആഘോഷത്തിൽ  ഉണ്ടായ വിവാദം, അതിന്റെ ഭാഗമായി പ്രദർശിപ്പിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള 'ഭാസ്കര പട്ടേലരും തൊമ്മിയുടെ  ജീവിതവും' എന്ന നാടകത്തെ ചൊല്ലിയായിരുന്നു. നാടകത്തിലെ പ്രധാന കഥാപാത്രമായ തൊമ്മിയുടെ നഗ്നതയാണ് പ്രശ്നമായത്. പോൾ സക്കറിയായുടെ 'ഭാസ്കര പട്ടേലരും എന്റെ  ജീവിതവും' എന്ന പേരിലുള്ള നോവെല്ലയെ  ആസ്പദമാക്കി ദേശീയ അവാർഡ് ജേതാവു  കൂടിയായ സുവീരനാണു നാടകം സംവിധാനം  ചെയ്തത്. ഇതേ കഥയാണ്  അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന സിനിമയായതും. ക്രൂരനായ ജന്മിയുടെ കീഴിൽ പണിയെടുക്കുകയും അയാളുടെ  ഏതൊരു ആജ്ഞായും അനുസരിക്കുകയും ചെയ്യുന്ന ഒരു കീഴാളന്റെ  കഥയാണിത്. നാടകത്തിൽ പലപ്പോഴും അയാളുടെ വേഷം ഒരു കീറത്തോർത്തും. ഇടയിൽ ഈ കീറത്തോർത്ത്  അസ്ഥാനത്താവുമ്പോൾ വെളിപ്പെടുന്നതും അവസാന രംഗത്തിലെ നഗ്നതയും ആണ് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയെ ചൊടിപ്പിച്ചതും സംവിധായകന് നോട്ടീസ് അയയ്ക്കാൻ പ്രേരിപ്പിച്ചതും. ദാരിദ്ര്യവും കഥാപാത്രത്തിന്റെ ജീവിതത്തിലെ ഇല്ലായ്മകളും വരച്ചു കാണിക്കുന്ന ഒരു പ്രധാന ഘടകം ആയി ആ കീറത്തോർത്തിന് വലിയ സ്ഥാനം തന്നെയാണുള്ളത്. എന്നു  മാത്രമല്ല ജാതിവ്യവസ്ഥയും  അടിമത്തവും  മുറ്റു നിന്ന ഒരു കാലത്ത് കീഴാളർക്ക്‌ അവരുടെ നഗ്നതയും ആത്മാഭിമാനവും സംരക്ഷിക്കാൻ എത്രത്തോളം അവകാശം ഉണ്ടായിരുന്നു എന്നതിന്റെ ഒരു വരച്ചു കാട്ടലുമാണത്. കീഴ്ജാതിയിലെ സ്ത്രീകൾക്കു മാറു മറയ്ക്കാൻ അവകാശമില്ലാതിരുന്ന ഒരു  കാലത്തിനെ സംവിധായകൻ ആ കീറത്തോർത്തിലൂടെ വ്യക്തമായി തന്നെയാണ് കാണിച്ചു തരുന്നത്.ജാതിവ്യവസ്ഥയും ജന്മിത്തവും മുറ്റു നിന്നിരുന്ന ആ കറുത്ത കാലത്തേ ഇതിലും  നന്നായി ചിത്രീകരിക്കാൻ ആവുമെന്നു തോന്നുന്നില്ല. അങ്ങനെയിരിക്കെ ഇവിടെ നഗ്‌നത മറയ്ക്കണം എന്നു ശഠിക്കുന്നത് ചരിത്രസത്യത്തേ തന്നെ നിഷേധിക്കുന്നതിന് തുല്യമാണ്.

2015 ൽ ഇന്ത്യയിലെ ഗ്രാഫിക് നോവലിസ്റ്റ് ആയ ഒറിജിത് സെന്നിന്റെ പഞ്ചാബാൻ എന്ന പെയിന്റിംഗ്  ഫേസ്ബുക്ക്‌ ആദ്യം നീക്കം ചെയ്യുകയും പിന്നെ രണ്ടാമത് അനുവദിക്കുകയുമാണ് ചെയ്തത്. വസ്ത്രം മാറുന്ന ഇന്ത്യൻ വനിതയായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഫേസ്ബുക്കിന്റെ  കമ്മ്യൂണിറ്റി  ഗൈഡ്‌ലൈൻസ് പ്രകാരം ഫോട്ടോഗ്രാഫിയിലെ നഗ്‌നത( nude  photography) ഫേസ്ബുക്കിൽ പ്രദർശിപ്പിക്കാൻ പാടില്ലായിരുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ മുലക്കണ്ണുകൾ ഉള്ള ചിത്രങ്ങൾ. ഫേസ്ബുക്കിന്റെ ഈ  നിലപാടിനെതിരെ പുരുഷ ശരീരത്തിന്റെ മുലക്കണ്ണുകളുടെ ചിത്രങ്ങൾ വിവസ്ത്രരായി പിടിച്ചു കൊണ്ടാണ് മോഡലുകൾ  "വീ ദ് നിപ്പ്ൾ"(#Wethenipple ) എന്ന പേരിൽ 2019ൽ പ്രതിഷേധം നടത്തിയത്. 

ഇന്ത്യയ്ക്ക് പുറത്തും  സമാനമായ സംഭവങ്ങൾ അരങ്ങേറുന്നുണ്ടെന്നത് അത്ഭുതകരമാണ്. 2019 ൽ ജനീവയിലെ ഒരു ആർട്ട് മ്യൂസിയം തങ്ങളുടെ തുടങ്ങാനിരിക്കുന്ന ഒരു എക്‌സിബിഷന്റെ പ്രചാരണത്തിന്റെ ഭാഗമായി  അവരുടെ ഫേസ്ബുക് പേജിൽ ശില്പങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുകയുണ്ടായി. അതിലെ അർദ്ധനഗ്നയായ വീനസിന്റെയും  മുട്ടു കുത്തി  നിൽക്കുന്ന ഒരു  നഗ്നപുരുഷന്റെയും  ശില്പങ്ങൾ, ഫേസ്ബുക് അവരുടെ പോളിസി പ്രകാരം, അതായത് വിദ്യാഭ്യാസപരമോ കലാപരമോ ആയ കാരണങ്ങൾക്ക് പോലും, ലൈംഗിക സ്വഭാവം ഇല്ലെങ്കിൽ  കൂടിയും, നഗ്നതാപ്രദർശനത്തിന് എതിരാണ് എന്ന കാരണത്താൽ, ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നതിൽ നിന്നും അവരെ വിലക്കിയിരുന്നു.

നഗ്നതയുടെ കലാവിഷ്കാരത്തിന് എതിരേയുള്ള ഇത്തരം പ്രതിഷേധങ്ങൾക്കു വളരെയധികം കാലപ്പഴക്കമുണ്ട്. 1504ൽ സ്ഥാപിതമായ മൈക്കലാഞ്ജലോയുടെ ഡേവിഡ് എന്ന പ്രശസ്തമായ നഗ്നശില്പത്തെ അനാവരണം ചെയ്യപ്പെട്ടപ്പോൾ തന്നെ ,രാഷ്‌ട്രീയപരമായ കാരണങ്ങൾക്ക്  പുറമെ അതിന്റെ നഗ്നത കൊടുത്ത ആഘാതം  കൊണ്ട് കൂടി, കല്ലെറിഞ്ഞു കൊണ്ടാണ്  പൊതുജനം സ്വീകരിച്ചത്. 1527ൽ അതിനെ  ആക്രമിച്ച് ഇടത് കൈയ്ക്കും പിന്നീട് 1991 ൽ പീയേറോ എന്ന ഒരു കലാകാരൻ തന്നെ  ശില്പത്തിന്റെ ഒരു കാൽവിരലിനും കേടു വരുത്തുകയുണ്ടായി.

മധ്യകാലഘട്ടങ്ങളിലെ നഗ്നചിത്രങ്ങളിലും ശില്പങ്ങളിലും ഫിഗ് മരത്തിന്റെ ഇലകൾ കൊണ്ട് ലൈംഗികാവയവം മറച്ചിരിക്കുന്നതായാണ് ആവിഷ്കരിച്ചിരുന്നത്. അതു കൊണ്ട് തന്നെ 'ഡേവിഡ്' പ്രതിഷ്ഠിച്ചപ്പോൾ ചെമ്പിൽ തീർത്ത ഇലകൾ കൊണ്ട് ശില്പത്തിന്റെ നഗ്നത മറയ്ക്കപ്പെടുകയും അതു പതിനാറാം നൂറ്റാണ്ടിന്റെ പകുതി വരെ ശില്പത്തിനു മേൽ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.1541ളോടെ ഈ 'അശ്ലീലത നീക്കം ചെയ്യൽ'( censoring ) ഫിഗ് ലീഫ് കാംപെയ്ൻ ( Fig leaf campaign ) എന്ന പേരിൽ ഒരു പ്രചാരണമായിത്തീരുകയും ചെയ്തു. ശില്പങ്ങളുടെ  നഗ്നത മറയ്ക്കുന്നതിനു വേണ്ടി വലിയ തോതിൽ പ്ലാസ്റ്ററിൽ ഫിഗ് ഇലകളും  നിർമ്മിക്കപ്പെട്ടിരുന്നു.

2016 ൽ ഇറാനിയൻ പ്രസിഡന്റ് ഹസൻ റോഹാനി ഇറ്റലി സന്ദർശിച്ച വേളയിൽ അദ്ദേഹത്തിന് നീരസമുണ്ടാവാതെ ഇരിക്കാൻ ക്യാപിറ്റൊളൈൻ മ്യൂസിയത്തിലെ നഗ്നശില്പങ്ങൾ പെട്ടികൾ കൊണ്ട് മറയ്ക്കുകയുണ്ടായി. കൗതുകകരമായ ഈ സംഭവം ഏറെ മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു.

ഏറ്റവും പുരോഗമന ചിന്താഗതിയുള്ള  സമൂഹമെന്നു കണക്കാക്കപ്പെടുന്ന അമേരിക്കയിലും ഇത്തരത്തിലുള്ള സംഭവങ്ങൾ  അരങ്ങേറിയിട്ടുണ്ട്. 2002 ൽ യു എസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് കെട്ടിടത്തിലുണ്ടായിരുന്ന സ്പിരിറ്റ്‌ ഓഫ് ജസ്റ്റിസ്( Spirit of justice )എന്ന നഗ്നപ്രതിമകൾ ആരോപണങ്ങളെത്തുടർന്നു കർട്ടനുകൾ കൊണ്ട് മറക്കപ്പെട്ടു. പിന്നീട് 2005 ലാണ് ഈ മറ നീക്കം ചെയ്തത്.  2004ൽ അമേരിക്കയിലെ  ടെന്നെസ്സീയിലെ ഒരു പൂന്തോട്ടത്തിലെ ചില സ്ത്രീ ശില്പങ്ങളുടെ  പേരിലും  ഇത്തരത്തിൽ അനാവശ്യ ആരോപണമുയരുകയും അവ തുണി  കൊണ്ട് മറയ്‌ക്കപ്പെടുകയും ചെയ്തു. സമാന്തരമായ സംഭവങ്ങൾ 1995ൽ അന്ന് ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ് കോങ്ങിലും, 2005ൽ കാനഡയയിലും, 2012ൽ ചൈനയിലും ലോകത്ത് മറ്റു പലയിടങ്ങളിലും പല  കാലങ്ങളിലായി അരങ്ങേറിയിട്ടുണ്ട്.

ഇനി മറ്റൊരു രസകരമായ സംഗതി എന്തെന്നു കാണാം. എഴുത്തിലെ നഗ്നത. എഴുത്തിൽ പല  കാലങ്ങളിലും ലൈംഗികവർണന  വിമർശനങ്ങൾക്ക്    വഴിയൊരുക്കിയിട്ടുണ്ടെങ്കിലും നഗ്നത മാത്രം  കൊണ്ട്‌  പ്രകോപനം ഉണ്ടായിട്ടില്ല. നഗ്ന  ശില്പങ്ങളോടും ചിത്രങ്ങളോടുമുള്ളതിനോട്  വിപരീതമായ ഈ മനോഭാവത്തിന്  ഒരു അർത്ഥം മാത്രമാണുള്ളത്. കാഴ്ചയിൽ മാത്രമാണ് നഗ്നത പ്രശനം എന്നത് . അതിനു  കാരണമോ, കാഴ്ച്ചയിലെ നഗ്‌നത ലൈംഗികചിന്തയ്ക്ക് വഴിയൊരുക്കുന്നു എന്ന തെറ്റായ ധാരണയും. ഇത്‌ നമ്മെ മറ്റൊരു  കാര്യത്തെ വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുന്നു. അന്ധരായാവർക്ക്  സാധാരണ ഗതിയിൽ  എങ്ങനെയാണ് ലൈംഗികഉണർവോ  ആകർഷണമോ ഉണ്ടാവുക എന്നത്.

കാഴ്ച്ചയിലെ നഗ്നതയും ലൈംഗികതയും തമ്മിലുള്ള ബന്ധം നോക്കാം. നഗ്നമായതോ അല്ലാത്തതോ ആയ കാഴ്ച്ച ലൈംഗികാകർഷണത്തിൽ ഒരു  പ്രധാന ഘടകം ആണെങ്കിലും  അതു  മാത്രമല്ല ഒരേയൊരു ഘടകം എന്നതാണ് വാസ്തവം. കാഴ്ച്ച പ്രധാന ഘടകം  ആയത് കൊണ്ടും  ബഹുഭൂരിപക്ഷം ആളുകൾക്കും  കാഴ്ചയുള്ളതിനാലും  മറ്റു ഘടകങ്ങളെപ്പറ്റി അല്ലെങ്കിൽ  അവയുടെ സ്വാധീനത്തെപ്പറ്റി ബോധപൂർവമായി മനസിലാക്കാൻ സാധിക്കാറില്ലെന്നു മാത്രം . അന്ധരായ ചിലരോട് അവർക്ക് ഒരു വ്യക്തിയിൽ  എന്തൊക്കെയാണ് ലൈംഗിക ആകർഷണമുണ്ടാക്കിയിട്ടുള്ളത് എന്ന ചോദ്യത്തിന് ഇഷ്ടപ്പെട്ട വ്യക്തിയുടെ വ്യക്തിത്വം, ശബ്ദം, സംസാരശൈലി, ഗന്ധം, പങ്കാളി  ധരിക്കുന്ന വസ്ത്രത്തിന്റെ തരം, ചെരുപ്പിന്റെ ശബ്ദം, ചർമത്തിന്റെ മാർദവം താങ്കളുടേതുമായി ചേരുന്ന സ്വഭാവസവിശേഷതകൾ, അങ്ങനെ പല കൗതുകകരവും  വ്യത്യസ്തവുമായ കാരണങ്ങൾ ഉണ്ട് എന്ന ഉത്തരമാണ് കിട്ടിയിട്ടുള്ളത്. അതായത്. നഗ്നതയ്ക്കും ലൈംഗികതയ്ക്കും ഇടയിൽ ഒരുപാട് ദൂരമുണ്ട് എന്നർത്ഥം. എത്ര വിചിത്രമെന്നു തോന്നുന്നുണ്ടല്ലേ.! 

എന്തു  കൊണ്ട് ഈ ദൂരം നാം അറിയാതെ പോയി? നഗ്‌നതയും  ലൈംഗികതയും  ഒന്നാണെന്ന ചിന്തയാണ് പ്രശ്നം. മുൻപ് പറഞ്ഞത് പോലെ,നഗ്‌നത  ലൈംഗികതയുടെ  ഒരു  ഘടകം മാത്രമാണ്.  ചിലപ്പോൾ  കാഴ്ച്ചയിലെ നഗ്നതയുടെ  അഭാവത്തിൽ പോലും  ലൈംഗിക ഉണർവ്  ഉണ്ടാവുകയും ചെയ്യാം. കാരണം ലൈംഗികതയ്ക്ക് പല ഘടകങ്ങൾ ഉണ്ട്. ഏറ്റവും ലൈംഗിക ആകർഷണം ഉണ്ട് എന്നു  നമുക്ക് തോന്നുന്ന ഒരു  pornstar പോലും വിവസ്ത്രയായിട്ടാണെങ്കിലും മരിച്ചത് പോലെ നമുക്ക് മുന്നിൽ ഭാവശൂന്യമായി ആണ്  കിടക്കുന്നതെങ്കിൽ നമുക്കു  പ്രത്യേകിച്ചു  ഒരു  വികാരവും തോന്നില്ല (ലൈംഗിക വൈകൃതങ്ങൾ ഉണ്ടെങ്കിൽ അല്ലാതെ) . ലൈംഗിക ഉത്തേജനം സങ്കീർണമായ ഒരു പ്രക്രിയ ആയത് കൊണ്ടാണത്. പക്ഷി മൃഗാദികൾക്കു  വസ്ത്രം ഇല്ലല്ലോ. എന്നിട്ടും  അവർ എപ്പോഴും ഇണ ചേരുന്നില്ല. പക്ഷേ അവർക്കു ഇണ ചേരാൻ സഹായിക്കുന്ന പാട്ട്, നൃത്തം എന്നൊക്കെയുള്ള, ഒരു പങ്കാളിയെ ആകർഷിക്കാനുള്ള ചില ക്രിയകൾ ( courtship rituals ) ഉണ്ട്. മനുഷ്യന്റെ  കാര്യത്തിൽ ഇതിനെ ബാഹ്യകേളികൾ (foreplay ) എന്നു  വേണമെങ്കിൽ പറയാം. പൂർണമായും താരതമ്യം ചെയ്യാൻ  കഴിയില്ലെങ്കിലും. ഒപ്പം വൈകാരികവും  മനഃശാസ്ത്രപരവുമായ മറ്റു ഘടകങ്ങളും കൂടെ ഉണ്ടല്ലോ. ഇതൊന്നും ഇല്ലാതെ  ലൈംഗികതയോ ലൈംഗികഉണർവോ  പലപ്പോഴും  ഉണ്ടാകുന്നില്ല എന്നതാണ് സത്യം.( പിന്നെയും ലൈംഗികവൈകൃതങ്ങൾ അല്ലെങ്കിൽ സ്വഭാവവൈകൃതങ്ങൾ ഇല്ലെങ്കിൽ മാത്രം.)

ഒരു ഓപ്പറേഷൻ ടേബിളിൽ ശസ്ത്രകിയയ്ക്കായി കിടക്കുന്ന  ഒരു  രോഗിയുടെ ശരീരത്തിൽ  ഒരു  വസ്ത്രവുമില്ലെങ്കിലും ആ മുറിയിലെ ശസ്ത്രക്രിയാ സംഘത്തിലെ ആർക്കും ഒന്നും തോന്നുന്നില്ല. കിടപ്പിലായി  പോകുന്ന അച്ഛനമ്മമാരെ പൂർണമായി പരിപാലിക്കുന്ന മുതിർന്ന മക്കളും സഹായികളും ഉണ്ട്. ആർട്സ് പഠിക്കുന്ന കുട്ടികൾ നഗ്ന മോഡലുകളെ ഇരുത്തി ചിത്രങ്ങൾ വരയ്ക്കാറുണ്ട്. ഇവരെല്ലാം സ്വകാര്യമല്ലാത്ത ഒരു പശ്ചാത്തലത്തിൽ ജീവനുള്ള ഒരു മനുഷ്യ ശരീരത്തിന്റെ തന്നെ നഗ്നത കാണുന്നവർ ആണ്. അവർക്ക് ഒന്നും അതൊരു പ്രശ്നമല്ല. അവരുടെ സദാചാരബോധത്തെയോ കർത്തവ്യത്തെയോ ബാധിക്കുന്നുമില്ല. എന്നിട്ടും ജീവനില്ലാത്ത നഗ്ന കലാസൃഷ്ടികളോട് അത്ര പോലും സഹിഷ്ണുത കുറെ പേർക്ക് ഇല്ലെങ്കിൽ കലാകാലങ്ങളായി നാം ചില അസംബന്ധധാരണകൾ അറിയാതെയെങ്കിലും ശീലിച്ചു വച്ചിരിക്കുന്നു എന്നാണർത്ഥം.

ലൈംഗികത കലരാത്ത നഗ്‌നത പോലും സമൂഹത്തിന്റെ  കാഴ്ചയിൽ നിന്നും  മറച്ചു വയ്ക്കുമ്പോൾ പിന്നെയും  പിന്നെയും നഗ്നതയും ലൈംഗികതയും ഒന്നാണെന്ന തെറ്റായ സന്ദേശം ആണ്  സമൂഹത്തിന് നൽകപ്പെടുന്നത്. എന്നാൽ മൂടി വയ്ക്കുന്നതിനോടാണ് മനുഷ്യമനസ്സിന് കൂടുതൽ ജിജ്ഞാസ തോന്നുന്നതും. വളരെ കണ്ടു പരിചയിച്ച ഒന്നിനോടു അങ്ങനെ ഒരു ജിജ്ഞാസ തോന്നാൻ സാധ്യത വളരെ കുറവായിരിക്കും. 

അതു മനസ്സിലാക്കാൻ ഇന്നും  പുറം ലോകവുമായി ബന്ധമില്ലാതെ ഉൾക്കാടുകളിൾ ജീവിക്കുന്ന ഗോത്രവർഗ്ഗക്കാരുടെ കാര്യം ഒന്നു നോക്കിയാൽ മതി . അവർ സാധാരണയായി പൂർണനഗ്നരോ അല്പവസ്ത്രധാരികളോ ആണ്. വസ്ത്രധാരണത്തിന് അവർ അത്ര മേൽ വില കല്പിക്കുന്നില്ലെന്നോ അഥവാ അങ്ങനെയൊന്നു  അവരുടെ വ്യവസ്ഥയിലോ ശീലത്തിലോ ഇല്ലെന്നോ വ്യക്തമാണ്. എന്നാൽ അവർ   പരസ്പരം തുറിച്ചു നോക്കുകയോ തങ്ങളുടെ  നഗ്നതയിൽ ആസ്വസ്ഥരാവുകയോ ചെയ്യുന്നില്ല. ഒരു കാലത്ത് ഭൂമിയിലെ എല്ലാവരും ഇങ്ങനെ ആയിരുന്നുവെന്ന് നാം മറന്നേ പോകുന്നു. ഈയിടെ സോഷ്യൽ മീഡിയയിൽ വായിക്കാനിടയായ രസകരമായ ഒരു കമന്റ്‌ ആണ് ഈ സന്ദർഭത്തിൽ ഓർമ വരുന്നത്. കോവിഡിനെ തുടർന്നു എല്ലാവരും മാസ്ക് ധരിക്കാൻ തുടങ്ങിയ സാഹചര്യത്തിലായിരുന്നു അതു. 'കുറെ കാലം നാം ഇങ്ങനെ മാസ്ക് ധരിച്ചു മുഖത്തിന്റെ പകുതി മറയ്ക്കുന്ന ഒരു  രീതി തുടർന്നു പോയാൽ  ആ പകുതി നിർബന്ധമായും മറച്ചു വയ്ക്കേണ്ട ഒരു സ്വകാര്യ ശരീരഭാഗമാണെന്നു കുറെ പേർ ഭാവിയിൽ വാദിക്കും' എന്നായിരുന്നു അത്. ചിന്തിക്കേണ്ട ഒരു വിഷയം തന്നെ.

ഒരു നാടിന്റെ സംസ്കാരത്തിൽ സ്വാഭാവികമായതാവാം മറ്റൊരിടത്ത് ഞെട്ടൽ ഉളവാക്കുന്നത്. ഇന്നു ഇന്ത്യയിലെ ആളുകൾ ധരിക്കുന്ന പാശ്ചാത്യ വസ്ത്രങ്ങളും പേർഷ്യൻ ഉല്പത്തിയുള്ള  മുഘളൻമാരോട് കൂടി പ്രചാരത്തിൽ വന്ന ചില വസ്ത്രങ്ങളും            ഒരിയ്ക്കൽ ഇതു  പോലെ ഞെട്ടൽ ഉളവാക്കിയവയായിരുന്നു. എന്നാൽ കാലക്രമേണ ഇതെല്ലാം  നമ്മുടെ നാടിന്റെത് കൂടിയായി സാധാരണവത്ക്കരിക്കപ്പെടുകയാണ്  ഉണ്ടായത്. അതായത് നമ്മുടെ നാടിന്റെ രീതികളിലേയ്ക്കു ചേർത്തു  സാധാരണവത്കരിക്കപ്പെട്ടു. എന്നാൽ ഇങ്ങനെ ചേർക്കപ്പെടുന്ന വസ്ത്രങ്ങൾ നമ്മുടെ  സമൂഹത്തിന്റെ മാനദണ്ഡങ്ങൾക്ക് ഒത്തു ശരീരം മറയ്ക്കുന്നവ ആവുന്നിടത്തോളമേ അവ അധിക്ഷേപങ്ങൾക്ക് വിധേയമാകാതെ ധരിക്കാൻ അനുവദനീയമാകുന്നുള്ളു. ഈ മാനദണ്ഡങ്ങൾക്ക് പുറത്തുള്ള ഒരു  വസ്ത്രം ധരിച്ചാൽ അപകീർത്തിപരമാം വിധത്തിൽ ധരിച്ചയാളെ വേശ്യാവൽക്കരിക്കുകയാണ് ( slut shaming ) നമ്മുടെ സമൂഹം ചെയ്യുന്നത്. 

സ്ത്രീകൾ അനുഭവിക്കുന്ന ഈ വേശ്യാവൽക്കരണം  കാലക്രമേണ കുറഞ്ഞു കുറഞ്ഞു വന്ന് അവസാനിക്കണമെങ്കിൽ അതിലേയ്ക്ക്  ഒരുപാട് ചുവടുകളുണ്ട്. അത്ഭുതമെന്നു തോന്നുമെങ്കിലും അതിലൊരു ചെറിയ ചുവട് സർഗാത്മകതയിലെ നഗ്നതയ്ക്ക് നേരെയുള്ള വിമർശനങ്ങളെ എതിർക്കുന്നതും കൂടിയാണ്. കാരണം മനുഷ്യന്റെ ബോധമനസ്സിന് തിരിച്ചറിയാവുന്നതിലും അധികം ഇവ ബന്ധപ്പെട്ടു  കിടക്കുന്നു. നഗ്നതാവിഷ്കാരവും  വേശ്യാവൽക്കരണവും തമ്മിലുള്ള ബന്ധം നോക്കാം.

സർഗാത്മകതയിലെ നഗ്നതയെ  ആക്രമിക്കുമ്പോൾ, വസ്ത്രധാരണം ലൈംഗികഅതിക്രമങ്ങളിൽ നിന്നുള്ള സുരക്ഷാകവചം ആണെന്ന തെറ്റായ സന്ദേശമാണ് പരോക്ഷമായി നൽകപ്പെടുന്നത്. ലൈംഗികാതിക്രമം നേരിട്ടിട്ടുള്ള ഏതെങ്കിലും സ്ത്രീയുടെ വസ്ത്രം പ്രകോപനപരമെന്നു കണക്കാക്കപ്പെടുന്നത് ആയിരുന്നുവെങ്കിൽ അതു 'അവൾ ചോദിച്ചു  വാങ്ങി' എന്നേ  ചിലർ കുറ്റപ്പെടുത്തുകയുള്ളൂ. എന്നാൽ ലോകത്ത് നടന്നിട്ടുള്ള പല ലൈംഗികഅതിക്രമങ്ങളിലും  പ്രകോപനപരമെന്നും ഉദ്ദീപനപരമെന്നും കണക്കാക്കപ്പെടുന്ന വസ്ത്രങ്ങളിൽ അല്ലാതെ,ശരീരം ഏറെക്കുറെ മറയ്ക്കുന്ന വസ്ത്രങ്ങളിൽ പോലും സ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. പ്രകോപനപരമായ  വസ്ത്രം എന്നത് സ്ത്രീകളെ മാത്രം ഉദേശിക്കുന്ന ഒരു പദപ്രയോഗം ആണ്. എന്നിട്ടും വളരെയധികം കുട്ടികളും ചുരുക്കമായി പുരുഷൻമാരും അതിക്രമങ്ങൾ നേരിടുന്നു. ഇതിൽ നിന്നും  മനസിലാക്കേണ്ടത് വസ്ത്രമോ അതു ഏതു തരമോ എന്നത് അതിക്രമത്തെ സ്വാധീനിക്കുന്ന ഒരു ഘടകം അല്ല, അതു അക്രമിയെ ന്യായീകരിക്കാനുള്ള  ഒരു കാരണം മാത്രമാണ് എന്നതാണ്. വസ്ത്രം നഗ്നത മറച്ചു കൊണ്ട് ലൈംഗികാതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള ഒരു  ഉപാധിയാണെന്നും സമൂഹത്തിന്റെ മാനദണ്ഡങ്ങൾക്ക് അതീതമായ വസ്ത്രങ്ങൾ അപകടം ക്ഷണിച്ചു വരുത്തും എന്നുമുള്ള ധാരണ തെറ്റാണ്. സർഗാത്മകതയിലെ നഗ്നതയെ ആക്രമിക്കുമ്പോൾ നഗ്നതയും  അർദ്ധനഗ്നതയും ആക്രമിക്ക്പ്പെടേണ്ടതാണെന്ന് ഒന്നു കൂടി പറഞ്ഞു വയ്ക്കുന്നതിലൂടെ  ഓരോ അക്രമിയും ന്യായീകരിക്കപ്പെടുകയാണ്  ചെയ്യുന്നത്.

നഗ്നതാവിഷ്കാരത്തോടുള്ള അസഹിഷ്ണുതയുടെ പ്രകടനത്തിന് body  shaming മായി ബന്ധമുണ്ടോ? ഇതു നോക്കാം. മോഹെൻജൊദാരോയിൽ നിന്ന് കണ്ടെടുത്തിട്ടുള്ള പുരാതന വെങ്കലപ്രതിമയായ നൃത്തം ചെയ്യുന്ന പെൺകുട്ടിയും( Dancing girl ) നഗ്നയാണ്. പക്ഷേ അതു നഗ്നതയുടെ  പേരിലുള്ള ആരോപണങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടില്ല. പ്രദർശനത്തിന് ഒരു പൊതു ഇടത്ത് വയ്ക്കാത്തതു കോണ്ടും നിർമ്മിച്ച വ്യക്തി ആരെന്നു  അറിയാത്തത്  കോണ്ടും, പുരാതനമായത് കൊണ്ടും ആണ് അതെന്ന് തോന്നുന്നില്ല. ഇവിടെ ഇതിന്റെ  വലിപ്പം 10.5 സെന്റിമീറ്റെർ  ( 10.5 cm) മാത്രമാണ്. ശരീരഭാഗങ്ങൾക്ക് ഒട്ടും തന്നെ അതിശയോക്തിയില്ലാത്ത വിധം ആകാരവടിവ് മിതപ്പെടുത്തിയാണ് ഈ ശില്പം തീർത്തിരിക്കുന്നതെന്നും കാണാം. ഒരു പക്ഷേ മനുഷ്യന്റെ യഥാർത്ഥ പൊക്കത്തിനൊപ്പമോ അതിൽ കൂടുതലോ ആയിരുന്നു  ഇതിന്റെ വലിപ്പവും സ്ത്രീശരീരത്തിന്റെ  ശരാശരി ആകൃതിയ്ക്ക് ഒത്തുമായിരുന്നു ആകൃതിയുമെങ്കിൽ എന്താവുമായിരുന്നു അതിനോടുള്ള മനോഭാവം?  ഇനി ഒരു പക്ഷേ വലിപ്പം കുറവുള്ള പ്രതിമകളുടെ നഗ്നത പ്രശ്നമല്ലെങ്കിൽ പെയിന്റിംഗുകളിലെ നഗ്നത പ്രശ്നമാവുന്നതെങ്ങിനെ?അപ്പോൾ വലിപ്പമല്ല അവിടെ പ്രശ്നം. അതേ സമയം  ലോകത്തെ ഏറ്റവും പുരാതനമായ നഗ്നശില്പമായ വീനസ് ഓഫ് വില്ലെൻഡോർഫ് ( Venus of Willlendorf) എന്ന് നാമകരണം ചെയ്യപ്പിട്ടിരിക്കുന്ന നഗ്നശിൽപം ശിലായുഗത്തിൽ( 30,000 ബി സി ഈ ) നിർമ്മിക്കപ്പെട്ടതാണ്. ഇതും ഫെർലിറ്റി സിംബൽ ആയി ആരാധിക്കപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു. പതിനൊന്നു സെൻറ്റീമീറ്റർ പോക്കം മാത്രമുള്ള ഈ ശില്പത്തിൽ സ്ത്രീശരീരം അതിശയോക്തി കലർത്തി തന്നെയാണ് നിർമിച്ചിരിക്കുന്നത്. 2018 ൽ ലോറാ ഗിയാന്ധ എന്ന ഇറ്റാലിയൻ ആർട്സ് ആക്റ്റീവിസ്റ്റ് ഈ  ചിത്രം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തപ്പോൾ അതും നീക്കം ചെയ്യപ്പെട്ടു. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് ക്ഷമാപണം നടത്തി  രണ്ടാമത് അനുവദിക്കുകയാണുണ്ടായത് .  ഇത് ഒരു പ്രതിഫലനം ആണ്. സ്ത്രീശരീരം സ്വീകാര്യമായിരിക്കണമെങ്കിൽ അതിന് ഏതെല്ലാം തരത്തിലുള്ള ശ്രേഷ്ഠ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം എന്ന് സമൂഹം നിഷ്കർഷിക്കുന്നതിന്റെ പ്രതിഫലനം.ഒത്തവണ്ണമോ അമിതവണ്ണമോ ആയ രൂപങ്ങളുടെ നഗ്നത പ്രശ്നമാവുകയും മെലിഞ്ഞ രൂപത്തിന്റെ നഗ്നത പ്രശ്നം അല്ലാതെ ആവുകയും ചെയ്യുന്നതിലൂടെ ഒളിഞ്ഞു കിടക്കുന്ന ഒരു മനഃശാസ്ത്രം വെളിപ്പെടുന്നു. അമിത വണ്ണമുള്ള സ്ത്രീകളെയും ശോഷിച്ചവരെയും സ്ത്രൈണതയുടെ ഏറ്റക്കുറച്ചിലുകളായി കണ്ട് അതിന്റെ  പേരിൽ  സമൂഹം നിന്ദിക്കുന്നത് ( body shaming ) തന്നെയല്ലേ മേൽ പറഞ്ഞ രണ്ട്  ശില്പങ്ങളോടുള്ള മനോഭാവത്തിലെ വ്യത്യാസമായി പ്രതിഫലിച്ചത്.? അല്ലെങ്കിൽ സത്യത്തിൽ എന്താണ് വ്യത്യാസം.? 

നഗ്നതയും  അതുണ്ടാക്കുന്ന അസ്വസ്ഥതയും  എത്ര  മാത്രം അസ്പഷ്ടമായി കുഴഞ്ഞുമറിഞ്ഞു  കിടക്കുന്നതും വിരോധാഭാസം നിറഞ്ഞതും ആണെന്ന് നമുക്ക് ഇതിൽ നിന്നെല്ലാം കാണാം.

ഇന്നുള്ള ഇന്ത്യ കലാകാലങ്ങളായി കുടിയേറിയവരുടെയും  കയ്യേറിയവരുടേയും നല്ലതും മോശവുമായ അവശേഷിപ്പുകൾ അനുഭവിക്കുന്ന ഒരിടമാണ്. നല്ലതുകൾ സമൂഹത്തിന്റെ വളർച്ചയിൽ പങ്കു വഹിക്കുന്നത്  പോലെ തന്നെ ദൂഷ്യവശങ്ങൾ  പിന്നോട്ടടിക്കുകയും ചെയ്യുന്നു. എന്നു  മാത്രമല്ല പ്രാചീന ഇന്ത്യൻ സംസ്കാരം എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട്, സംസ്‍കാരം കരുപ്പിടിക്കാൻ എന്ന വ്യാജേനയുള്ള അക്രമങ്ങൾക്കും വഴിയൊരുക്കുന്നു. മനുഷ്യർക്കും  മനുഷ്യസൃഷ്ടികൾക്ക് നേരെയും. കലാവിഷ്കാരത്തിന് മേലുള്ള അക്രമങ്ങളിൽ പലതും കപടസദാചാര ബോധത്തിൽ നിന്ന് ഉടലെടുക്കുന്നവയാണ്. മനുഷ്യന്റെ മനഃശാസ്ത്രം, ശരീരം, പരിണാമം, സാമൂഹികവ്യവസ്ഥകൾ, നിലനിൽപ്പ് തുടങ്ങിയവയുടെ ആവിഷ്കാരം ആക്രമിക്കപ്പെടേണ്ടവയല്ല. ഒരു കാലത്തെ നാട്ടുനടപ്പോ സാധാരണമായിരുന്ന രീതികളോ  ഇന്ന് വർജിക്കേണ്ടതായി  കണക്കാക്കപ്പെടുന്നവ ആയിരിക്കാം. എന്നാൽ അവ ഒരു കാലത്ത് സാധാരണമായിരുന്നു എന്ന വസ്തുതയിൽ അസ്വസ്ഥതരാകേണ്ട ആവശ്യം ഈ കാലത്തെ ഒരു  മനുഷ്യനും തന്നെ ഇല്ല. കാരണം ഇന്നു കേട്ടാൽ നെറ്റി ചുളിക്കുന്ന പലതും നിറഞ്ഞ ഒരു സാമൂഹികവ്യവസ്ഥയും  കൂടി ഉൾക്കൊണ്ടതായിരുന്നു നമ്മുടെ പ്രാചീന സംസ്‌കാരം. അതിന്റെ  ഉത്തരവാദിത്തഭാരം ഇന്ന് ആരും പേറേണ്ട ആവശ്യമില്ല. അപമാനകരമായി കണക്കാക്കുകയും വേണ്ട. അങ്ങനെ ചിന്തിക്കുന്നത്  വിഡ്ഢിത്തമാണ് .അതു കൊണ്ട് മാത്രമാണ് നഗ്നത ഉൾപ്പെടെയുള്ള ആവിഷ്കാരത്തിന് മേലുള്ള അക്രമവും.

നഗ്‌നതയും ലൈംഗികതയും സർഗ്ഗത്മകതയിൽ പല കാലങ്ങളിലും  വിവാദങ്ങൾക്ക്  വഴിയൊരുക്കിയിരുന്നു. പ്രത്യേകിച്ച് ഇന്ത്യയിൽ. ഇന്ത്യയിൽ സ്ത്രീകൾക്കു മേലുള്ള സദാചാര നിയന്ത്രണങ്ങളും ഇതേ കപടസദാചാരബോധത്തിന്റെ പ്രതിഫലനമാണ്. ഈ തിരിച്ചറിവിൽ സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തിനും പ്രണയത്തിനും ലൈംഗികതയ്ക്കും മേലുള്ള സമൂഹത്തിന്റെ കീറി മുറിക്കലുകൾക്ക് എതിരെ ഇന്നത്തെ യുവ തലമുറ പ്രതികരിക്കുകയും മാറ്റങ്ങൾ  കൊണ്ട്  വരാൻ  ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ  കലാസൃഷ്ടികൾക്ക്  മേലുള്ള അക്രമങ്ങൾ അപ്പോഴും ശ്രദ്ധിക്കപ്പെടാതെ തന്നെ കിടക്കുന്നു. കലാസൃഷ്ടികൾ അല്ലേ, മനുഷ്യർ അല്ലല്ലോ എന്ന ചിന്തയാണ് ഇതിനു കാരണം. എന്നാൽ കലാസൃഷ്ടികളിൽ ആക്രമിക്കപ്പെടുന്നത് മനുഷ്യരൂപങ്ങൾ തന്നെയല്ലെ. അല്ലെങ്കിൽ മനുഷ്യന്റെ രൂപം പേറുന്നവ. അതായത്  മനുഷ്യന്റെ പ്രാതിനിധ്യം. കലാകാരനെ സംബന്ധിച്ചിടത്തോളം അതു ജീവനുള്ള  മനുഷ്യരുടെ പ്രതിനിധീകരണം മാത്രമല്ല. തന്റെ സൃഷ്ടി ജീവനുള്ള ഒന്ന് തന്നെയാണ്.

നഗ്നതയുടെ ആവിഷ്കാരങ്ങൾക്ക് നേർക്കും  മനുഷ്യന്റെ തന്നെ നേർക്കുമുള്ള അക്രമങ്ങൾക്കു മേൽ പറഞ്ഞ മനഃശാസ്ത്രപരമായ സമാനതകളും ബന്ധവും നാം വിശകലനം ചെയ്തതാണ് . അപ്പോൾ നഗ്നതയുടെ കലാവിഷ്കാരങ്ങൾക്ക് നേരേയുള്ള അക്രമങ്ങൾക്ക് എതിരേയും പ്രതികരിക്കുക തന്നെ വേണം. മനുഷ്യന് വേണ്ടി മനുഷ്യൻ എന്ന പോലെ. നഗ്നത മനുഷ്യന്റെ  ഏറ്റവും  നൈർമല്യമായ ഭാവമാണ്. കപടസദാചാര ചിന്ത അതിലേയ്ക്ക് കലർത്തപ്പെടുന്ന വിഷവും.

The blind spot of the POCSO Act

I am giving you an account of a real incident, a case of POCSO that prompted me to write this article.  The year before last, a 16 year old ...